Sanju Samson: ഇനിയും എത്ര അവസരങ്ങള്‍ കൊടുക്കണം? സഞ്ജു ദയ അര്‍ഹിക്കുന്നില്ലെന്ന് ആരാധകര്‍; മലയാളി താരത്തിന്റെ ടി 20 കരിയര്‍ അവസാനിക്കുന്നു !

കേരളത്തില്‍ നിന്നുള്ള താരമായതുകൊണ്ട് സഞ്ജുവിനെ അവഗണിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് ഇനി അര്‍ത്ഥമില്ലെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (16:40 IST)

Sanju Samson: മലയാളി താരം സഞ്ജു സാംസണ്‍ അധികകാലം ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകില്ലെന്ന് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനമാണ് താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും ഒരു മത്സരത്തില്‍ പോലും ഇംപാക്ട് ഉണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. മിക്ക മത്സരങ്ങളിലും നിര്‍ണായക ഘട്ടങ്ങളിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. എന്നിട്ടും അവസരത്തിനൊത്ത് ഉയരാത്തതാണ് സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ കാരണം.

കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് സഞ്ജുവിന്റെ പേരിലുള്ളത്. അതും ഏകദിനത്തിലാണ് ആ അര്‍ധ സെഞ്ചുറി. ട്വന്റി 20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 12, 7, 13 എന്നിങ്ങനെയാണ് സഞ്ജു ഈ മത്സരങ്ങളില്‍ നേടിയത്.

കേരളത്തില്‍ നിന്നുള്ള താരമായതുകൊണ്ട് സഞ്ജുവിനെ അവഗണിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് ഇനി അര്‍ത്ഥമില്ലെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ 19 ഇന്നിങ്‌സുകളിലാണ് സഞ്ജു ഇതുവരെ ബാറ്റ് ചെയ്തിരിക്കുന്നത്. ഒരു അര്‍ധ സെഞ്ചുറിയും രണ്ട് 30 പ്ലസ് സ്‌കോറുകളും മാത്രമാണ് സഞ്ജു നേടിയിരിക്കുന്നത്. ഏഴ് തവണ രണ്ടക്കം കാണാതെ പുറത്തായി. ശരാശരി വെറും 18.50 ആണ്. ലഭിച്ച അവസരങ്ങളെല്ലാം സഞ്ജു നശിപ്പിച്ചെന്നും ഇനിയും അവസരങ്ങള്‍ നല്‍കുന്നത് മണ്ടത്തരമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :