മണ്ടന്‍ തീരുമാനത്തിലൂടെ കരിയര്‍ നശിപ്പിക്കുന്നു; സൗദി ക്ലബിലേക്ക് പോകുന്ന നെയ്മറിനെതിരെ ആരാധകര്‍

രേണുക വേണു| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (18:28 IST)

ബ്രസീലിയന്‍ ഫുട്‌ബോളര്‍ നെയ്മര്‍ ജൂനിയര്‍ പി.എസ്.ജി വിടുന്നു. സൗദിയിലെ പ്രമുഖ ക്ലബായ അല്‍ ഹിലാലില്‍ ആകും നെയ്മര്‍ ഇനി പന്ത് തട്ടുക. നെയ്മറിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അല്‍ ഹിലാല്‍ ക്ലബ് പി.എസ്.ജിയുമായി ധാരണയിലെത്തിയെന്ന് ബിസിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വര്‍ഷത്തേക്കുള്ള കരാറിലാണ് നെയ്മര്‍ സൗദി ക്ലബിലേക്ക് പോകുന്നത്. 2025 ജൂണ്‍ വരെയായിരിക്കും നെയ്മര്‍ അല്‍ ഹിലാലില്‍ ഉണ്ടാകുക. 100 മില്യണ്‍ യൂറോയ്ക്കാണ് ട്രാന്‍സ്ഫര്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളോട് വളരെ രൂക്ഷമായാണ് ആരാധകര്‍ പ്രതികരിക്കുന്നത്. യൂറോപ്പില്‍ കളിക്കേണ്ട സമയത്ത് താരതമ്യേന ചെറിയ ക്ലബില്‍ പോയി കളിക്കുന്നത് നെയ്മറിന്റെ കരിയര്‍ നശിപ്പിക്കുന്നതിനു തുല്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. കാശിന് വേണ്ടി മാത്രമാണ് നെയ്മറിന്റെ ട്രാന്‍സ്ഫറെന്നും ആരാധകര്‍ പരിഹസിക്കുന്നു. മെസിയും റൊണാള്‍ഡോയും യൂറോപ്പ് വിട്ടത് അവരുടെ കരിയറിന്റെ അവസാന കാലഘട്ടത്തില്‍ ആണെന്നും എന്നാല്‍ നെയ്മറിന് ഇനിയും കരിയര്‍ അവശേഷിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :