അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (11:21 IST)
വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്ലിനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. നാലാം ടി20യില്‍ നേടിയ 77 റണ്‍സ് മാറ്റിവെച്ചാല്‍ ദയനീയമായ പ്രകടനമായിരുന്നു ഗില്‍ പരമ്പരയില്‍ കാഴ്ചവെച്ചത്. പരമ്പരയിലെ മറ്റ് നാല് മത്സരങ്ങളിലും രണ്ടക്കം കാണാന്‍ ഗില്ലിനായില്ല. അവസാന ടി20 മത്സരത്തില്‍ 9 റണ്‍സിനാണ് താരം പുറത്തായത്. മറ്റ് ഇന്നിംഗ്‌സുകളില്‍ 3,7,6,77 എന്നിങ്ങനെയാണ് മറ്റ് ഇന്നിങ്ങ്‌സുകളിലെ താരത്തിന്റെ പ്രകടനം.
ഇതോടെ ഒരു ടി20 പരമ്പരയില്‍ നാല് തവണ രണ്ടക്കം കാണാതെ പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാണക്കേട് ഗില്ലിന് സ്വന്തമായി. ഒരു ഫ്‌ലാറ്റ് ട്രാക്ക് ബുള്ളി മാത്രമാണ് ഗില്ലെന്ന വിമര്‍ശനവും ഇതോടെ ശക്തമായി. അതേസമയം വെസ്റ്റിന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ 173 റണ്‍സാണ് തിലക് വര്‍മ നേടിയത്. ഇതോടെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് തിലക് വര്‍മ സ്വന്തമാക്കി. 179 റണ്‍സുമായി കെ എല്‍ രാഹുലാണ് പട്ടികയില്‍ ഒന്നാമത്.