അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:28 IST)
വെസ്റ്റിന്‍ഡീസിനെതിരായ അവസാന
ടി20 മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ടി20 ക്രിക്കറ്റിലെ നാഴികകല്ല് പിന്നിട്ട് സഞ്ജു സാംസണ്‍. പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ വെറും 13 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ ഇതിനിടെ ടി20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിനായി. പരമ്പര തുടങ്ങുമ്പോള്‍ ഈ നേട്ടം പിന്നിടാന്‍ 21 റണ്‍സായിരുന്നു സഞ്ജുവിന് വേണ്ടിയിരുന്നത്. എന്നാല്‍ 3 ഇന്നിങ്ങ്‌സുകള്‍ കൊണ്ടാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.
വിരാട് കോലിയാണ് ടി20 ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ആദ്യ ഇന്ത്യന്‍ താരം. 374 ടി20 മത്സരങ്ങളില്‍ നിന്നും 11,965 റണ്‍സ് കോലിയുടെ പേരിലുണ്ട്. 423 ടി20 മത്സരങ്ങളില്‍ നിന്നും 11,035 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ രണ്ടാമത്. ശിഖര്‍ ധവാന്‍(9645), സുരേഷ് റെയ്‌ന(8654),റോബിന്‍ ഉത്തപ്പ(7272),എം എസ് ധോനി(7271), ദിനേഷ് കാര്‍ത്തിക്(7081),കെ എല്‍ രാഹുല്‍(7066),മനീഷ് പാണ്ഡെ(6810ബ,സൂര്യകുമാര്‍ യാദവ്(6503),ഗൗതം ഗംഭീര്‍(6402),അമ്പാട്ടി റായിഡു(6028) എന്നിവരാണ് ഈ നാഴികകല്ല് പിന്നിട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍.