1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishab pant should have made a difference

റിഷഭ് പന്തുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ മാറിയേനെ, തുറന്നടിച്ച് പാക് താരം

Rishab pant
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയെ പരിഹസിച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. ഇൻഡോർ ടെസ്റ്റിൽ ഇന്ത്യ റിഷഭ് പന്തിനെ മിസ് ചെയ്തെന്നും പന്തുണ്ടായിരുന്നെങ്കിൽ ലിയോണിനെയും കുഹ്നമാനിനും മേലെ ഇന്ത്യ ആധിപത്യം സ്ഥാപിക്കുമായിരുന്നുവെന്നും കനേരിയ പറയുന്നു.
 
ഈ സ്പിന്നർമാർക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് പന്ത് നിങ്ങൾക്ക് കാണിച്ചു തരുമായിരുന്നു. അവൻ ഉണ്ടായിരുന്നെങ്കിൽ ലിയോണും കുഹ്നെമാനും രക്ഷപ്പെടില്ലായിരുന്നു. മധ്യനിരയിൽ തുടർച്ചയായി റൺസ് കണ്ടെത്തി പന്ത് ഓസീസിനെ പ്രതിസന്ധിയിലാക്കുകയും സ്വാഭാവികമായി മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ വരികയും ചെയ്തേനെ. ആദ്യ ഇന്നിങ്ങ്സിൽ 250-300 റൺസെടുക്കാൻ ഇത് ഇന്ത്യയെ സഹായിക്കുമായിരുന്നു. കനേരിയ പറഞ്ഞു.
 
അടുത്ത ലേഖനം
ജയത്തോടെ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടി ഓസീസ്, ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ