തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു നാണക്കേടും!

രേണുക വേണു| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (11:25 IST)

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ തോറ്റതിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു നാണക്കേടും. നാട്ടില്‍ നടന്നിട്ടുള്ള ടെസ്റ്റ് മത്സരങ്ങളില്‍ അതിവേഗം പൂര്‍ത്തിയായ തോറ്റ മത്സരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ആണ് ഇന്‍ഡോര്‍ ടെസ്റ്റ് തിരുത്തിയത്.

നാട്ടില്‍ ഇന്ത്യ തോറ്റ മത്സരങ്ങളില്‍ 1459 പന്തുകള്‍ മാത്രം കളിച്ച 1951/52 ലെ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരത്തിനായിരുന്നു ഈ റെക്കോര്‍ഡ് ഇതുവരെ. കാണ്‍പൂരിലാണ് അന്ന് മത്സരം നടന്നത്. അന്ന് 1459 പന്തുകളില്‍ മത്സരം കഴിഞ്ഞെങ്കില്‍ ഇന്ന് ഇന്‍ഡോറില്‍ ഇന്ത്യ തോറ്റ മത്സരം തീര്‍ന്നത് വെറും 1135 പന്തുകള്‍ മാത്രം കളിച്ചുകൊണ്ടാണ്. മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയായി. ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റിനാണ് ഇന്‍ഡോറില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :