ജയത്തോടെ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടി ഓസീസ്, ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (13:38 IST)
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടി ഓസ്ട്രേലിയ. പരമ്പരയിലെ അടുത്ത മത്സരം ഇതോടെ ഇന്ത്യയ്ക്ക് നിർണായകമായി. നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയിക്കാനായില്ലെങ്കിൽ ശ്രീലങ്ക- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ കാര്യങ്ങളാകും ഫൈനലിസ്റ്റിനെ തീരുമാനിക്കുക.

അടുത്ത ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും യോഗ്യത നേടും. എന്നാൽ അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുകയും ന്യൂസിലൻഡിനെതിരായ 2 ടെസ്റ്റ് മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ ഇന്ത്യ പുറത്താവുകയും ശ്രീലങ്ക ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതകൾ കുറവാണ്.

അതേസമയം ഫൈനലിൽ ഇന്ത്യ യോഗ്യത നേടുകയാണെങ്കിലും ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. മികച്ച ഫോമിലുള്ള ബാറ്റർമാർ അണിനിരക്കുന്ന ഓസീസിനെ ഇംഗ്ലണ്ടിലാകും ഫൈനലിൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. പേസും ബൗൺസുമുള്ള ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന പിച്ചിൽ ഓസീസിന് തന്നെയാകും നേരിയ മുൻതൂക്കം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :