India vs Australia, 3rd Test: അനായാസ ജയം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ ഇന്നിറങ്ങും, നാണക്കേടിന്റെ വക്കില്‍ ഇന്ത്യ

രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യയുടെ 11 വിക്കറ്റുകളാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ വീഴ്ത്തിയത്

രേണുക വേണു| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (08:25 IST)

India vs Australia: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ അനായാസ ജയം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ ഇന്നിറങ്ങും. ഇന്‍ഡോറില്‍ നടക്കുന്ന ടെസ്റ്റില്‍ 76 റണ്‍സ് വിജയലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ മൂന്നാം ദിനമായ ഇന്ന് കളിക്കാനിറങ്ങുക. ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 163 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 142 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 59 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 27 പന്തില്‍ 26 റണ്‍സ് നേടി.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ്

109 ന് ഓള്‍ഔട്ട്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ്

197 ന് ഓള്‍ഔട്ട്, 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ഇന്ത്യ രണ്ടാം ഇന്നിങ്‌സ്

163 റണ്‍സിന് ഓള്‍ഔട്ട്

രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യയുടെ 11 വിക്കറ്റുകളാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ വീഴ്ത്തിയത്. മാത്യു കുന്നെമന്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഓസീസിന് വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയത് ഉസ്മാന്‍ ഖവാജയാണ്. 147 പന്തില്‍ നാല് ഫോര്‍ സഹിതം ഖവാജ 60 റണ്‍സ് നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :