ഡാരിൽ മിച്ചലിന് പകരം നീഷമെത്തും? സഞ്ജുവിന്റെ അങ്കം ഇന്ന് കൊൽക്കത്തയ്ക്കെതിരെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മെയ് 2022 (17:09 IST)
വിജയവഴി‌യിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് എതിരാളികൾ. പ്ലേ ഓഫ് സാധ്യതകൾ നിലനി‌ർത്താൻ വിജയം കൊൽക്കത്തയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. അതേസമയം ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി നിർത്താൻ രാജസ്ഥാനാകും.

കഴിഞ്ഞ സീസണിലെ മിന്നുംതാരം വെങ്കിടേഷ് അയ്യര്‍ ഓപ്പണിംഗിലും മധ്യനിരയി‌ലും പരാജയപ്പെട്ടതാണ് കൊൽക്കത്തയുടെ തലവേദന. ശ്രേയസ് അയ്യരും ആന്ദ്രേ റസലും മാത്രമാണ് ബാറ്റിങ്ങിലെ കൊൽക്കത്ത പ്രതീക്ഷ. അതേസമയം കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ജോസ് ബട്ട്‌ലറിനെ ചുറ്റിപറ്റിയാണ് രാജസ്ഥാന്റെ വിജയ സാധ്യത.

സഞ്ജു, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്ക് പുറമെ റിയാന്‍ പരാഗ്, അശ്വിന്‍ എന്നിവരും മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളാണ്. ഡാരിൽ മിച്ചലിന് പകരം ഇന്ന് ജയിംസ് നീഷം കളിച്ചേക്കുമെന്നതാണ് വിലയിരുത്തപ്പെടുന്നത്. ബൗളിങ്ങിൽ ട്രെന്റ് ബൗള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍ പേസ് ത്രയവും യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ സഖ്യവും ചേരുന്നതിനാൽ രാജസ്ഥാന് ആശങ്കയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :