അവൻ ഒറ്റയ്ക്ക് വേദനകൾ സഹിച്ചു, ഈ ക്യാപ്റ്റൻസി ആരും സമ്മാനിച്ചതല്ല, പൊരുതി നേടിയത്, ശ്രേയസിനെ പറ്റി വികാരധീനമായ കുറിപ്പുമായി ശ്രേഷ്ഠ അയ്യർ
കരിയറിലെ ഏറ്റവും കടുത്ത അവഗണനകളുടെയും പരിക്കുകളുടെയും കരിനിഴലുകളെ അടിച്ചകറ്റി ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ പുതിയ നായകനായി തിരിച്ചെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഒരു സമയത്ത് ദേശീയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ബിസിസിഐ കരാര്‍ നഷ്ടമായതോടെ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ശ്രേയസ് പുറത്തായിരുന്നു. 2023ലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചത്. 2024ലും 2026ലും ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ ലോകചാമ്പ്യന്മാരായപ്പോഴൊന്നും ഇന്ത്യയുടെ ടി20 സ്‌കീമില്‍ ശ്രേയസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ശ്രേയസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ശ്രേയസിന്റെ തിരിച്ചുവരവില്‍ വികാരധീനമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ശ്രേയസിന്റെ സഹോദരിയായ ശ്രേഷ്ഠ അയ്യര്‍. ആരും ഈ നായകസ്ഥാനം ശ്രേയസിന് കൈകളില്‍ വെച്ചുതരികയായിരുന്നില്ലെന്നും ഓരോ അംശവും അതിനായി ശ്രേയസ് പോരാടിയിട്ടുണ്ടെന്നും ശ്രേഷ്ട പറയുന്നു. എവിടെനിന്നാണ് ഞാന്‍ തുടങ്ങേണ്ടത്?, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു സാധാരണ ആണ്‍കുട്ടിയില്‍ നിന്ന് ടീം ഇന്ത്യയുടെ ക്യാപ്റ്റനായതോ? നിന്റെ യാത്ര അസാധാരണവും പ്രചോദിപ്പിക്കുന്നതുമാണ്. അതിന് പിന്നിലെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും നിരാശകളും സ്വയമുള്ള പോരാട്ടവുമെല്ലാം വലരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അറിയുന്നത്. ഞങ്ങള്‍ക്ക് പോലും അത് ശരിക്കും അറിയില്ല. കാരണം നിന്റെ വേദനകള്‍ നീ ഞങ്ങളെപോലും അറിയിക്കാന്‍ അനുവദിച്ചില്ല. 3 തവണ പരിക്കിന്റെ പിടിയിലായപ്പോഴും ഞനഗ്ള്‍ സങ്കടപ്പെടുമ്പോള്‍ നീ ചിരിച്ചുകൊണ്ടാണ് സുഖപ്പെടുമെന്ന് പറഞ്ഞത്.
ഈ ചുമതല ആരും തന്നെ കൈയ്യില്‍ വെച്ച് തന്നതല്ല. ഇതിന്റെ ഓരോ അംശവും നീ നേടിയെടുത്തതാണ്. സ്വയമുള്ള കഠിനാദ്ധ്വാനം, ഉറച്ച തീരുമാനം, വിശ്വാസം എന്നിവയിലൂടെയാണ് ഇത് സാധ്യമായത്. നിന്നെ ഓര്‍ത്ത് എത്ര അഭിമാനമുണ്ടെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്ക് നന്നായി അറിയാം. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളു. ശ്രേഷ്ഠ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.