1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Iam confused about his career Manjrekar on jasprit bumrah's workload management

ബുമ്ര ടെസ്റ്റ് മാത്രം കളിച്ചാൽ മതിയോ?, ഇതെന്ത് വർക്ക് ലോഡ് മാനേജ്മെൻ്റ് ?, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ജസ്പ്രീത് ബുമ്രയുടെ കരിയര്‍ കൈകാര്യം ചെയ്യുന്നതിനെ പറ്റി എനിക്ക് വലിയ ആശയക്കുഴപ്പമുണ്ട്.

Jasprit Bumrah
ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളറായ ബുമ്രയുടെ കരിയര്‍ കൈകാര്യം ചെയ്യുന്ന ബിസിസിഐ രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കാര്‍. ബുമ്രയെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ പ്രധാനമത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്ന രീതിയെയാണ് മഞ്ജരേക്കര്‍ ചോദ്യം ചെയ്യുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും ബുമ്രയെ മാറ്റിനിര്‍ത്തുന്നതിനെതിരെയാണ് മഞ്ജരേക്കറുടെ വിമര്‍ശനം.
 
ജസ്പ്രീത് ബുമ്രയുടെ കരിയര്‍ കൈകാര്യം ചെയ്യുന്നതിനെ പറ്റി എനിക്ക് വലിയ ആശയക്കുഴപ്പമുണ്ട്. ടെസ്റ്റ് മാത്രം കളിക്കേണ്ട ബൗളറാണോ ബുമ്ര, ഇത് ബുമ്രയുടെ ആഗ്രഹമാണോ അതോ ബിസിസിഐ അങ്ങനെ മാറ്റുന്നതാണോ. പരിക്കിന്റെ പേരില്‍ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് അദ്ദേഹത്തിന് തുടര്‍ച്ചയായി വിശ്രമം നല്‍കുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ചിലതുണ്ട്. ഒരു ഫാസ്റ്റ് ബൗളര്‍ എപ്പോഴും മാച്ച് ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതുണ്ട്. അതിന് അദ്ദേഹം നിരന്തരമായി മത്സരങ്ങള്‍ കളിച്ചേ തീരൂ. മഞ്ജരേക്കര്‍ പറയുന്നു.
 
 ബുംറയെ ഒരു 'സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബൗളര്‍' മാത്രമായി ചുരുക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യില്ല. കപില്‍ ദേവ് അടക്കമുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ കരിയറിലുടനീളം വിശ്രമമില്ലാതെ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളും കളിക്കുന്ന ബുമ്രയെ വര്‍ക്ക് ലോഡിന്റെ പേരില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രം എന്തിനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. സഞ്ജയ് മഞ്ജരേക്കര്‍ ചോദിക്കുന്നു.ALSO READ: Manav Suthar: മാനവ് 'ടെസ്റ്റിൽ' അഫ്ഗാനിസ്ഥാൻ 152 നു ഓൾഔട്ട്; അരങ്ങേറ്റത്തിൽ റെക്കോർഡ് !
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs Afghanistan, One-off Test: 'തീർപ്പാക്കി സുന്ദർ, അഭിമാനം മാനവ്'; ഇന്ത്യക്കു ഇന്നിങ്‌സ് ജയം