1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Dont expect the world from vaibhav, saurav ganguly urges patience with 15 year old prodigy

15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി

മാധ്യമങ്ങളും ആരാധകരും അവന് വളരാന്‍ ആവശ്യമായ സമയവും സ്വതന്ത്രമായ അന്തരീക്ഷവും നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vaibhav Sooryavanshi
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ വിസ്മയമായി മാറിയ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ച് നിര്‍ണ്ണായക നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടി20 ടീമിലേക്ക് വൈഭവ് തിരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. വളരെ ചെറിയ പ്രായത്തില്‍ ഐപിഎല്ലിലടക്കം റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടുന്ന യുവതാരത്തിന് മുകളില്‍ അനാവശ്യമായ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുതെന്നാണ് ഗാംഗുലി പറയുന്നത്. മാധ്യമങ്ങളും ആരാധകരും അവന് വളരാന്‍ ആവശ്യമായ സമയവും സ്വതന്ത്രമായ അന്തരീക്ഷവും നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ 175 റണ്‍സ് പ്രകടനവുമായി വൈഭവ് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ് ഇതിനകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍ താരം എന്ന വിശേഷണം സ്വന്തമാക്കികഴിഞ്ഞു. എന്നാല്‍ അമിതമായ സമ്മര്‍ദ്ദം വൈഭവിന് മുകളില്‍ നല്‍കരുതെന്നാണ് ഗാംഗുലി പറയുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചോദ്യത്തിന് ഗാംഗുലി മറുപടി നല്‍കിയത്.
 
 'വൈഭവ് തികച്ചും അസാധാരണമായ കഴിവും പ്രതിഭയുമുള്ള താരമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അവന് വെറും 15 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നത് നമ്മള്‍ മറക്കരുത്. അവന്‍ കരിയറിന്റെ ഏറ്റവും പ്രാരംഭ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ അവനില്‍ നിന്ന് ഇപ്പോള്‍ തന്നെ ലോകം കീഴടക്കുന്ന പ്രകടനങ്ങള്‍ ആരും പ്രതീക്ഷിക്കരുത്. വലിയ താരങ്ങളുമായി അവനെ താരതമ്യം ചെയ്ത് സമ്മര്‍ദ്ദത്തിലാക്കാതെ, സ്വന്തം കളി മെച്ചപ്പെടുത്താനും തെറ്റുകളില്‍ നിന്ന് പഠിക്കാനും അവന് സമയം നല്‍കൂ. ഗാംഗുലി പറഞ്ഞു.
 
മുന്‍പ് പൃഥ്വി ഷാ ഉള്‍പ്പെടെയുള്ള പല യുവതാരങ്ങളും കരിയറിന്റെ തുടക്കത്തില്‍ വലിയ ഹൈപ്പ് ലഭിക്കുകയും പിന്നീട് രാജ്യാന്തര തലത്തിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ കരിയര്‍ വഴിമാറിപ്പോകുകയും ചെയ്ത സംഭവങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഗാംഗുലിയുടെ പ്രതികരണം. 
 
വൈഭവിനെപ്പോലെയുള്ള ഒരു പ്രതിഭയ്ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും സംരക്ഷണവുമാണ് ഇപ്പോള്‍ ആവശ്യമെന്നും, മികച്ച പരിശീലനത്തിലൂടെയും ആഭ്യന്തര ക്രിക്കറ്റിലെ തുടര്‍ച്ചയായ മത്സരങ്ങളിലൂടെയും മാത്രമേ അവനെ ഒരു പൂര്‍ണ്ണ ക്രിക്കറ്ററായി മാറ്റാന്‍ സാധിക്കൂ എന്നും ഗാംഗുലി ഓര്‍മ്മിപ്പിച്ചു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മാഡ്രിഡിനെ പെരസ് തന്നെ നയിക്കും, വമ്പൻ വിജയം: മൗറിന്യോ ടീമിലേക്ക്, പല വമ്പന്മാരും ടീമിൽ നിന്ന് പുറത്തേക്ക്?