1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India beat Afghanistan for an innings

India vs Afghanistan, One-off Test: 'തീർപ്പാക്കി സുന്ദർ, അഭിമാനം മാനവ്'; ഇന്ത്യക്കു ഇന്നിങ്‌സ് ജയം

രണ്ടാം ഇന്നിങ്‌സിൽ ഓപ്പണർ സെദിഖുള്ള അട്ടൽ (80 പന്തിൽ 42) റൺസ് നേടിയത് ഒഴിച്ചാൽ അഫ്ഗാൻ നിരയിൽ ആർക്കും കാര്യമായി പിടിച്ചുനിൽക്കാൻ സാധിച്ചില്ല

India beat Afghanistan for an innings, Manav Suthar, Manav Suthar Six Wickets in Debut, Mullanpur Test, manav Suthar Records, India vs Afghanistan Test, മാനവ് സുത്താർ, ഇന്ത്യ-അഫ്ഗാനിസ്ഥാൻ, മാനവ് സുത്താർ ആറ് വിക്കറ്റ്, മാനവ് സുത്താർ ബൗളിങ്‌
India vs Afghanistan

India vs Afghanistan, One-off Test: അഫ്ഗാനിസ്ഥാനെതിരായ മുല്ലൻപൂർ ടെസ്റ്റിൽ ഇന്ത്യക്കു ഇന്നിങ്‌സിനും 300 റൺസിനും ജയം. ഫോളോ-ഓൺ വഴങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്‌സിൽ 112 നു ഓൾഔട്ട് ആയി. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയേക്കാൾ 412 റൺസ് കുറവിലാണ് അഫ്ഗാൻ ഓൾഔട്ട് ആയത്. 
 
രണ്ടാം ഇന്നിങ്‌സിൽ ഓപ്പണർ സെദിഖുള്ള അട്ടൽ (80 പന്തിൽ 42) റൺസ് നേടിയത് ഒഴിച്ചാൽ അഫ്ഗാൻ നിരയിൽ ആർക്കും കാര്യമായി പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിൽ വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവിനു മൂന്ന് വിക്കറ്റ്. മുഹമ്മദ് സിറാജും മാനവ് സുത്താറും ഓരോ വിക്കറ്റ് സ്വന്തമാക്കി. 
 
സ്‌കോർ ബോർഡ് 
 
ഇന്ത്യ, ഒന്നാം ഇന്നിങ്സ് : 564/8 ഡിക്ലയർ 
അഫ്ഗാനിസ്ഥാൻ, ഒന്നാം ഇന്നിങ്സ് : 152 നു ഓൾഔട്ട് 
അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്‌സ് : 112 നു ഓൾഔട്ട് 
 
ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ മാനവ് സുത്താർ ആറ് വിക്കറ്റ് വീഴ്ത്തി. 22 ഓവറിൽ 33 റൺസ് വഴങ്ങിയാണ് സുത്താറിന്റെ ആറ് വിക്കറ്റ് നേട്ടം. പ്രസിദ്ധ് കൃഷ്ണയ്ക്കു മൂന്നും വാഷിങ്ടൺ സുന്ദറിനു ഒരു വിക്കറ്റും.
 
റഹ്‌മത്ത് ഷാ (135 പന്തിൽ 60) മാത്രമാണ് അഫ്ഗാനിസ്ഥാനായി പിടിച്ചുനിന്നത്. ഹസ്മത്തുള്ള ഷഹീദി (48 പന്തിൽ 20), സെദിഖുള്ള അതൽ (27 പന്തിൽ 17), അബ്ദുൾ മാലിക്ക് (18 പന്തിൽ 16) എന്നിവരും പൊരുതിനോക്കി. അഫ്ഗാന്റെ ആദ്യ അഞ്ച് ബാറ്റർമാരിൽ മൂന്ന് പേരെയും പുറത്താക്കിയത് മാനവ് സുത്താർ ആണ്.
 
അരങ്ങേറ്റ മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനത്തിൽ രണ്ടാമത്തെ ഇന്ത്യക്കാരനാണ് മാനവ് സുത്താർ. 1988 ൽ 61 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ നരേന്ദ്ര ഹിർവാണിയാണ് ഒന്നാമത്. ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റത്തിലാണ് ഹിർവാണി ഈ നേട്ടം കൈവരിച്ചത്.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി