ക്യാപ്‌റ്റൻസി പ്രകടനത്തെ ബാധിക്കുന്നു, ജഡേജ ക്യാപ്‌റ്റൻ സ്ഥാനമൊഴിഞ്ഞു, ധോനി വീണ്ടും ചെന്നൈ നായകൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 1 മെയ് 2022 (08:54 IST)
ചെന്നൈ സൂപ്പർ സിങ്‌സ് നായകസ്ഥാനമൊഴിഞ്ഞ് രവീന്ദ്ര ജഡേജ. ഇതോടെ എംഎസ് ധോനി തന്നെ വീണ്ടും ചെന്നൈയെ നയിക്കും. സൂപ്പർ കിങ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈ നായകനായിരുന്ന ധോനി ഈ സീസണിന്റെ തുടക്ക‌ത്തിലാണ് ക്യാപ്‌റ്റൻ സ്ഥാനം ജഡേജയ്ക്ക് കൈമാറിയത്.

ഈ സീസണിൽ ക്യാപ്‌റ്റനെന്ന നിലയിൽ മോശം പ്രകടനമായിരുന്നു നടത്തിയത്. സ്വന്തം പ്രകടനത്തെയും ക്യാപ്‌റ്റൻസി ബാധിച്ചതോടെയാണ് ധോനിക്ക് ജഡേജ ക്യാപ്‌റ്റൻ സ്ഥാനം തിരിച്ചുനൽകിയത്. സ്വന്തം കളിയിൽ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്ന് സൂപ്പര്‍ കിങ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ സീസണിൽ ജഡേജയ്ക്ക് കീഴിൽ ടീം കളിച്ച എട്ട് കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാനായത്. പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :