അനുബന്ധ വാര്ത്തകള്
- LSG vs GT: ലഖ്നൗവിനെ വീഴ്ത്തി ഗുജറാത്ത്; പ്രസിദ്ധ് കൃഷ്ണ കളിയിലെ താരം
- Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ
- Shreyas Iyer : ശ്രേയസിനെ വല്ലാതെ ക്രൂശിക്കണ്ട, തോറ്റ് തുടങ്ങുന്ന നാലാമത്തെ ക്യാപ്റ്റൻ
- India vs Ireland 1st T20I: ചരിത്രമെഴുതി അയർലൻഡ്, നാണംകെട്ട് ശ്രേയസ്; ഇന്ത്യക്കു 34 റൺസ് തോൽവി
- ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ നിറംമങ്ങി ശ്രേയസ്; തിളങ്ങാതെ സഞ്ജുവും
Prasidh Krishna: 'ഇങ്ങനെയൊരു ദാനധർമ്മിയെ ടി20 ടീമിൽ വേണോ'; ഇന്ത്യയെ തോൽപ്പിച്ച പ്രസിദ്ധ് കൃഷ്ണ
നാല് ഓവറിൽ ഒരു വിക്കറ്റ് പോലും ഇല്ലാതെയാണ് ഇത്ര വലിയ റൺസ് അയർലൻഡിനായി പ്രസിദ്ധ് സംഭാവന ചെയ്തത്
Prasidh Krishna
Prasidh Krishna: അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ തോൽവിക്കു പിന്നാലെ ഇന്ത്യയുടെ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയ്ക്കു വിമർശന പെരുമഴ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുത്തപ്പോൾ പ്രസിദ്ധ് വിട്ടുകൊടുത്തത് 57 റൺസ് !
നാല് ഓവറിൽ ഒരു വിക്കറ്റ് പോലും ഇല്ലാതെയാണ് ഇത്ര വലിയ റൺസ് അയർലൻഡിനായി പ്രസിദ്ധ് സംഭാവന ചെയ്തത്. ഇന്ത്യ തോറ്റതാകട്ടെ 34 റൺസിനും !
കളിയിൽ ഒരു മോശം റെക്കോർഡും പ്രസിദ്ധ് സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ മത്സരത്തിലെ 17-ാം ഓവറിൽ അയർലൻഡ് അടിച്ചെടുത്തത് 27 റൺസ് ! അയർലൻഡിനെതിരെ ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളർ വഴങ്ങുന്ന ഏറ്റവും ഉയർന്ന റൺസാണിത്. മൂന്ന് സിക്‌സും രണ്ട് ഫോറുമാണ് ഈ ഓവറിൽ അയർലൻഡ് ബാറ്റർമാർ അടിച്ചെടുത്തത്.
ഇന്ത്യക്കായുള്ള പ്രസിദ്ധ് കൃഷ്ണയുടെ അവസാന നാല് ടി20 മത്സരങ്ങളെടുത്താലും സ്ഥിതി മറ്റൊന്നല്ല. അയർലൻഡിനെതിരെ വഴങ്ങിയ 57 നു മുൻപ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ വിക്കറ്റില്ലാതെ 68 റൺസ്, ഒരു വിക്കറ്റിനു 41, ഒരു വിക്കറ്റിനു 50 എന്നിങ്ങനെയാണ് പ്രസിദ്ധ് വഴങ്ങിയിരിക്കുന്നത്. എത്രയോ നല്ല ബൗളർമാർ പുറത്തിരിക്കുമ്പോൾ എന്തിനാണ് എതിർടീമിനു റൺസ് വിട്ടുകൊടുക്കുന്നതിൽ ദാനധർമ്മിയായ പ്രസിദ്ധിനെ ഇന്ത്യ വീണ്ടും വീണ്ടും കളിപ്പിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.