1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sikandar Raza on India vs Zimbabwe T20 series

തുല്യശക്തികളുടെ പോരാട്ടം, ഇന്ത്യക്കെതിരായ ടി20 പരമ്പരയെ പറ്റി സിക്കന്ദർ റാസ

വ്യാഴാഴ്ച ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

Sikandar Raza, India vs Zimbabwe, T20 Series, Shreyas Iyer
വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കെയുണ്ടെന്ന വിലയിരുത്തലുകളെ തള്ളി സിംബാബ്വെ നായകനായ സിക്കന്ദര്‍ റാസ. ഇരുടീമുകളും തമ്മിലുള്ള പരമ്പര പലരും കരുതുന്നതിനേക്കാള്‍ ആവേശകരവും തുല്യശക്തികളുടെ പോരാട്ടമാകുമെന്നും റാസ വ്യക്തമാക്കി. വ്യാഴാഴ്ച ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ജൂലൈ 25,26 തീയതികളില്‍ അതേ വേദിയില്‍ വെച്ച് തന്നെ മറ്റ് മത്സരങ്ങളും നടക്കും.
 
ലോകകപ്പ് വിജയികളെന്ന തിളക്കത്തിലെത്തിയ ഇന്ത്യ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ ടി20 പരമ്പരകള്‍ കൈവിട്ടിരുന്നു. പുതിയ ടി20 ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇതുവരെയും ഒരു മത്സരവും വിജയിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ ദുര്‍ബലരെങ്കിലും സിംബാബ്വെയ്‌ക്കെതിരായ വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഇന്ത്യയുടെ കരുത്ത് അംഗീകരിക്കുമ്പോള്‍ തന്നെ പരമ്പര ആര്‍ക്കും പ്രവചിക്കാനാവില്ലെന്നാണ് റാസ അഭിപ്രായപ്പെട്ടത്.
 
 അടുത്തിടെയായി വളരെ സ്ഥിരതയാര്‍ന്നതും മത്സരക്ഷമവുമായ ക്രിക്കറ്റാണ് സിംബാബ്വെ പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പര ആവേശകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യന്‍ ടീമിലും സിംബാബ്വെ ടീമിലും യുവതാരങ്ങളെ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ പരമ്പര ഏകപക്ഷീയമാകില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ സിക്കന്ദര്‍ റാസ പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
WINPLAY: ഒരു രൂപ ചെലവില്ല, സമ്മാനം കൈ നിറയെ; ശ്രദ്ധനേടി WINPLAY ഗെയിം