2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

Jonathan Trott, Afghanistan Coach, Cricket News,അഫ്ഗാനിസ്ഥാൻ കോച്ച്, ജൊനാഥൻ ട്രോട്ട്, ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified ചൊവ്വ, 4 നവം‌ബര്‍ 2025 (19:02 IST)
2026ലെ ടി20 ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ജൊനാഥന്‍ ട്രോട്ട് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 2022ല്‍ ജൂലൈയില്‍ ചുമതലയേറ്റ ട്രോട്ട് അഫ്ഗാനെ ലിമിറ്റഡ് ഓവറില്‍ മികച്ച ടീമാക്കി മാറ്റുകയും അന്താരാഷ്ട്രതലത്തില്‍ മികച്ച പ്രകടനങ്ങളിലേക്ക് ടീമിനെ നയിക്കുകയും ചെയ്തിരുന്നു.

2024ലെ ടി20 ലോകകപ്പില്‍ സെമിഫൈനല്‍ യോഗ്യത നേടിയത് ട്രോട്ടിന്റെ പരിശീലനത്തിന് കീഴിലായിരുന്നു. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയം ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ വിജയിക്കാനും അഫ്ഗാന് സാധിച്ചിരുന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ആദ്യമായി യോഗ്യത നേടാന്‍ അഫ്ഗാന് സാധിച്ചിരുന്നു. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കും എതിരെ ഏകദിന പരമ്പരകള്‍ വിജയിക്കാനും ട്രോട്ടിന് കീഴില്‍ അഫ്ഗാന് സാധിച്ചിരുന്നു.ട്രോട്ടിന്റെ കീഴില്‍ അഫ്ഗാനിസ്ഥാന്‍ കളിച്ച 43 ഏകദിനങ്ങളില്‍ 20ലും 61 ടി20 മത്സരങ്ങളില്‍ 29 മത്സരങ്ങളിലും അഫ്ഗാന്‍ വിജയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :