Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

Heinrich Klassen, SRH, IPL 2026, Cricket News,ഹെൻറിച്ച് ക്ലാസൻ, സൺറൈസേഴ്സ് ഹൈദരാബാദ്, ക്രിക്കറ്റ് വാർത്ത, ഐപിഎൽ 26
അഭിറാം മനോഹർ| Last Modified ചൊവ്വ, 4 നവം‌ബര്‍ 2025 (14:15 IST)
വരാനിരിക്കുന്ന ഐപിഎല്‍ മിനിതാരലേലത്തിന് മുന്‍പായി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഹെന്റിച്ച് ക്ലാസനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിടുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മെഗാതാരലേലത്തില്‍ 23 കോടി നല്‍കിയാണ് താരത്തെ നിലനിര്‍ത്തിയത്. 34കാരനായ താരം അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.കഴിഞ്ഞ സീസണില്‍ വമ്പന്‍ പ്രകടനങ്ങള്‍ താരത്തില്‍ നിന്നും വരാതിരുന്നതോടെയാണ് ക്ലാസനെ കൈവിടാന്‍ ഹൈദരാബാദ് തീരുമാനിച്ചതെന്നാണ് വിവരം.


കഴിഞ്ഞ സീസണില്‍ നായകന്‍ പാറ്റ് കമ്മിന്‍സിനേക്കാള്‍(18 കോടി) വിലകൂടിയ താരമായിരുന്നു ക്ലാസന്‍. ക്ലാസനെ റിലീസ് ചെയ്യുന്നത് വഴി കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാമെന്നും വരും വര്‍ഷങ്ങളില്‍ ഇത് ടീമിന് ഗുണം ചെയ്യുമെന്നുമാണ് ഹൈദരാബാദ് കരുതുന്നത്. അതല്ലെങ്കില്‍ താരലേലത്തില്‍ ക്ലാസനെ 23 കോടിയില്‍ കുറഞ്ഞ തുകയ്ക്ക് തിരിച്ച് വിളിക്കാമെന്നും ഹൈദരാബാദ് കണക്കാക്കുന്നുണ്ട്. കഴിഞ്ഞ താരലേലത്തില്‍ മുഹമ്മദ് ഷമിയെ 10 കോടി മുടക്കിയും ഹര്‍ഷല്‍ പട്ടേലിനെ 8 കോടി മുടക്കിയും ഹൈദരാബാദ് ടീമിലെത്തിച്ചിരുന്നു. ഷമിയെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ താരലേലത്തിന് മുന്‍പായി മുഹമ്മദ് ഷമിയെ ഹൈദരാബാദ് റിലീസ് ചെയ്യാനും സാധ്യതയേറെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :