Happy Birthday Virat Kohli: വിരാട് കോലിയുടെ പ്രായം എത്രയെന്നോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി 123 മത്സരങ്ങള്‍ കളിച്ച കോലി 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്

Sunil Gavaskar, Virat Kohli, Sunil Gavaskar Supports Virat Kohli, Gavaskar and Kohli, വിരാട് കോലി, സുനില്‍ ഗവാസ്‌കര്‍, ഇന്ത്യ ഓസ്‌ട്രേലിയ, കോലി ഡക്ക്
Virat Kohli
രേണുക വേണു| Last Modified ബുധന്‍, 5 നവം‌ബര്‍ 2025 (09:52 IST)

Virat Birthday: ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിങ് വിരാട് കോലിക്ക് ഇന്ന് പിറന്നാള്‍. 1988 നവംബര്‍ അഞ്ചിനാണ് കോലിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ ഒരു വയസ് കുറവാണ് വിരാട് കോലിക്ക്. ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയാണ് കോലിയുടെ ജീവിതപങ്കാളി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി 123 മത്സരങ്ങള്‍ കളിച്ച കോലി 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 305 മത്സരങ്ങളില്‍ നിന്ന് 57.71 ശരാശരിയില്‍ 14,255 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തില്‍ 51 സെഞ്ചുറികള്‍ താരത്തിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 82 സെഞ്ചുറികള്‍.

ട്വന്റി 20 യില്‍ 125 മത്സരങ്ങളില്‍ നിന്ന് 137.05 സ്‌ട്രൈക് റേറ്റില്‍ 4,188 റണ്‍സാണ് കോലിയുടെ സമ്പാദ്യം. മൂന്ന് ഫോര്‍മാറ്റുകളിലും 45 നു മുകളില്‍ ശരാശരിയുള്ള ഏകതാരം. നിലവില്‍ ഇന്ത്യക്കായി ഏകദിനത്തില്‍ മാത്രമാണ് കോലി കളിക്കുന്നത്. ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ വിരമിച്ചു. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ഐസിസി ടെസ്റ്റ് മേസ് എന്നിവ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2023 ഏകദിന ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഒന്നാമനും ലോകകപ്പിലെ താരവും കോലിയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :