അനുബന്ധ വാര്‍ത്തകള്‍
- സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും
- India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന് നായകന്; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്
- India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല
- കൊളംബോയില്‍ ഒന്നും എളുപ്പമാകില്ല, ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാന്റെ സ്പിന്‍ കെണി
- പാകിസ്ഥാനെതിരെ നിർണായക പോരാട്ടം, സഞ്ജു സാംസൺ തുടരും, വാഷിങ്ങ്ടൺ സുന്ദർ എത്തുന്നതോടെ പുറത്താവുക റിങ്കു!
Jasprit Bumrah: 'എന്താ മോനെ നോക്കുന്നില്ലേ'; കണ്ണടച്ച് സിക്സടിച്ചപ്പോള്‍ മാസ്, തൊട്ടടുത്ത പന്തില്‍ ബുംറയുടെ 'ട്രാപ്പ്' (വീഡിയോ)
പാക്കിസ്ഥാന്റെ ഇന്നിങ്സില്‍ ഇന്ത്യക്കായി രണ്ടാം ഓവര്‍ എറിയാനെത്തിയതാണ് ബുംറ
Jasprit Bumrah
Jasprit Bumrah: പൊതുവെ വിക്കറ്റ് നേട്ടം അഗ്രസീവ് ആയി ആഘോഷിക്കാത്ത താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ. എന്നാല്‍ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ സായിം അയൂബിനെ മടക്കിയ ശേഷം ബുംറ ചെറുതായിട്ടൊന്ന് ആഘോഷിച്ചു. ഒരൊറ്റ തുറിച്ചുനോട്ടം കൊണ്ട് തനിക്കു ഇങ്ങോട്ടു കിട്ടിയതിനു പലിശ സഹിതം പകരംവീട്ടി !
പാക്കിസ്ഥാന്റെ ഇന്നിങ്സില്‍ ഇന്ത്യക്കായി രണ്ടാം ഓവര്‍ എറിയാനെത്തിയതാണ് ബുംറ. ആദ്യ പന്ത് സായിം അയൂബ് സിക്സര്‍ പറത്തി. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ പന്ത് ടോപ് എഡ്ജ് എടുത്താണ് തേര്‍ഡ് മാനില്‍ സിക്സര്‍ ആയത്. ബുംറയുടെ ആ പന്ത് കൃത്യമായി നിരീക്ഷിച്ചല്ല അയൂബ് കലിച്ചതെന്നും ഭാഗ്യംകൊണ്ട് മാത്രം സിക്സര്‍ ആയതാണെന്നും അപ്പോള്‍ തന്നെ കമന്ററി ബോക്സിലുള്ളവര്‍ വിലയിരുത്തി. എന്നാല്‍ അടിച്ചത് ബുംറയെ അല്ലേ? ഒന്ന് മാസാകാമെന്നു കരുതി അയൂബ് ഇന്ത്യന്‍ പേസറെ തുറിച്ചുനോക്കി. എന്നാല്‍ ആ മാസ് നോട്ടത്തിനു ഒരു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
തൊട്ടടുത്ത പന്തില്‍ ഇന്‍സ്വിങ്ങര്‍ യോര്‍ക്കര്‍ ! എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി അയൂബ്. എല്‍ബിഡബ്ള്യുവിനായി ബുംറ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍. അംപയര്‍ വിക്കറ്റ് അനുവദിച്ചു. ഭാഗ്യം കൊണ്ട് നേടിയ സിക്സറിനു പിന്നാലെ തന്നെ തുറിച്ചുനോക്കിയ അയൂബിനു അതേ നാണയത്തില്‍ തന്നെ ബുംറയുടെ മറുപടിയെത്തി. അയൂബിനെ ബുംറ തുറിച്ചുനോക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്."THEY CANNOT PLAY HIM!"
— Star Sports (@StarSportsIndia) February 15, 2026
Jasprit Bumrah gets Saim Ayub & Salman Agha out in the same over! Pakistan are 3 down
ICC Mens #T20WorldCup | #INDvPAK | LIVE NOW https://t.co/SpqYo6n3dL pic.twitter.com/2mVlsnJBqI