1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Hardik Pandya No Look Wicket Celebration

Hardik Pandya: 'ക്യാച്ചൊക്കെ അവനെടുക്കും, നീ വേഗം വണ്ടി വിട്ടോ'; പാക് താരത്തിനു 'നോ ലുക്ക് വിക്കറ്റ്' യാത്രയയപ്പ് നല്‍കി പാണ്ഡ്യ (വീഡിയോ)

ഇന്ത്യക്കായി ആദ്യ ഓവര്‍ എറിയാനെത്തിയതാണ് പാണ്ഡ്യ. ഈ ഓവറിലെ നാലാം പന്തില്‍ പാക് ഓപ്പണര്‍ സാഹിബ്‌സദാ ഫര്‍ഹാനെ പാണ്ഡ്യ പുറത്താക്കി

Hardik Pandya No Look Wicket Celebration, Hardik Pandya Sahibsada Farhan
Hardik Pandya - Sahibsada Farhan

Hardik Pandya: 'നോ ലുക്ക് സിക്‌സ്' എന്ന് കേട്ടിട്ടുണ്ടാകും, ആദ്യമായിട്ടാകും 'നോ ലുക്ക് വിക്കറ്റ്' കാണുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് അപൂര്‍വമായ ഈ സെലിബ്രേഷന്‍ നടത്തിയത്. പാക്കിസ്ഥാന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലായിരുന്നു സംഭവം. 
 
ഇന്ത്യക്കായി ആദ്യ ഓവര്‍ എറിയാനെത്തിയതാണ് പാണ്ഡ്യ. ഈ ഓവറിലെ നാലാം പന്തില്‍ പാക് ഓപ്പണര്‍ സാഹിബ്‌സദാ ഫര്‍ഹാനെ പാണ്ഡ്യ പുറത്താക്കി. മിഡ് ഓണില്‍ ഫര്‍ഹാന്റെ ക്യാച്ചെടുത്തത് റിങ്കു സിങ്. ടോപ് എഡ്ജ് എടുത്ത് പന്ത് ഉയര്‍ന്നപ്പോള്‍ റിങ്കു ക്യാച്ചെടുക്കുമോ എന്ന് പോലും നോക്കാതെയാണ് പാണ്ഡ്യ ഫര്‍ഹാനെ യാത്രയാക്കുന്നത്. 
പന്ത് ഉയര്‍ന്ന ഉടനെ പാണ്ഡ്യ ഫര്‍ഹാനെ നോക്കി ബാറ്ററുടെ ക്രീസിലേക്ക് നടക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് റിങ്കു ക്യാച്ച് സുരക്ഷിതമാക്കുന്നുണ്ടെങ്കിലും അതൊന്നും പാണ്ഡ്യ ശ്രദ്ധിക്കുന്നില്ല. റിങ്കു ക്യാച്ചെടുക്കുകയും പാണ്ഡ്യയുടെ നോട്ടത്തോടെ ഫര്‍ഹാന്‍ കളംവിടുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യയോട് തോറ്റതോടെ എല്ലാം പാളി, അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാന് ജയിച്ചെ തീരു