1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. IPL 2027 mini auction goa december 16

ഐപിഎൽ താരലേലം ഇന്ത്യയിൽ തിരിച്ചെത്തുന്നു, മിനി താരലേലം ഡിസംബർ 16ന് ഗോവയിൽ

IPL mini auction 2026
2027ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മിനി താരലേലം ഡിസംബര്‍ 16ന് ഗോവയില്‍ വെച്ച് നടക്കും. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാന് വിവരം സ്ഥിരീകരിച്ചത്. ഗോവയിലെ ഐടിസി ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരിക്കും ലേല നടപടികള്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ താരലേലം ഇന്ത്യയില്‍ തിരിച്ചെതുന്നത്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ദുബായ്, ജിദ്ദ, അബുദാബി എന്നിവിടങ്ങളിലായിരുന്നു താരലേലം സംഘടിപ്പിച്ചിരുന്നത്.
 
ഡിസംബര്‍ 16ന് ബെംഗളുരുവില്‍ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തിന്റെ അതേ ദിവസം തന്നെയാണ് താരലേലവും ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 15നകം ടീമുകള്‍ നിലനിര്‍ത്തുന്നതും ഒഴിവാക്കുന്നതും ആയിട്ടുള്ള താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഇമ്പാക്ട് പ്ലെയര്‍ നിയമം തുടരണോ എന്ന കാര്യത്തിലും ചര്‍ച്ചകളുണ്ടാകും.
 
 ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന വര്‍ഷമായതിനാല്‍ ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും വ്യക്തത വരാനുണ്ട്. ഇന്ത്യയില്‍ 5 ടെസ്റ്റുകളുടെ പരമ്പരയും ആഷസ് പരമ്പരയും ഉള്‍പ്പടെ തിരക്കിട്ട ഷെഡ്യൂളാണ്  ഓസീസിനുള്ളത്.ALSO READ: ഐസിസി കിരീടമില്ലാത്തത് സമ്മർദ്ദമുണ്ടാക്കുന്നുണ്ട്, ഈ ലോകകപ്പോടെ അതവസാനിപ്പിക്കും : ഫഖർ സമാൻ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഐസിസി കിരീടമില്ലാത്തത് സമ്മർദ്ദമുണ്ടാക്കുന്നുണ്ട്, ഈ ലോകകപ്പോടെ അതവസാനിപ്പിക്കും : ഫഖർ സമാൻ