India Women's T20 World Cup Squad: വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹർമൻ നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റൻ
അൺക്യാപ്ഡ് താരങ്ങളായ നന്ദിനി ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ യസ്തിക ബാട്ട്യ എന്നിവർ ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ചു
India Women's T20 World Cup Squad: വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. ഇംഗ്ലണ്ടിലും വെയിൽസിലുമായി ജൂൺ 12 മുതൽ നടക്കുന്ന ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ പ്രഖ്യാപിച്ചത്.
അൺക്യാപ്ഡ് താരങ്ങളായ നന്ദിനി ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ യസ്തിക ബാട്ട്യ എന്നിവർ ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ചു. പ്രതിക റാവൽ, അമൻജോത് കൗർ എന്നിവർക്കു ടീമിൽ സ്ഥാനമില്ല. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ഷഫാലി വെർമ, ജെമിമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ബാട്ട്യ, നന്ദിനി ശർമ, അരുദ്ധതി റെഡ്ഡി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയാങ്ക പട്ടീൽ, രാധ യാഥവ്
ജൂൺ 14 നു പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ജൂൺ 17 നു നെതർലൻഡ്‌സിനെ നേരിടും. ജൂൺ 21 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ജൂൺ 25 നു ബംഗ്ലാദേശിനെതിരെയും ഇന്ത്യ കളിക്കും. ജൂൺ 28 നു ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം.