സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

WPL, WPL Retentions, Smriti Mandhana, Harmanpreet kaur,വനിതാ പ്രീമിയർ ലീഗ്, റിട്ടെൻഷൻ ലിസ്റ്റ്, സ്മൃതി മന്ദാന, ഹർമൻ പ്രീത് കൗർ
അഭിറാം മനോഹർ| Last Modified വെള്ളി, 7 നവം‌ബര്‍ 2025 (14:56 IST)
ഏകദിന ലോകകപ്പിന് പിന്നാലെ വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്. 2026 ഡബ്യുപിഎല്‍ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളാണ് ആധിപത്യം പുലര്‍ത്തിയത്. ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെ 2.5 കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയപ്പോള്‍ സ്മൃതി മന്ദാനയെ 3.5 കോടിയ്ക്കാണ് ആര്‍സിബി നിലനിര്‍ത്തിയത്. റിച്ച ഘോഷിനെ 2.75 കോടിയ്ക്കാണ് ആര്‍സിബി റീട്ടെയ്ന്‍ ചെയ്തത്. ലോകകപ്പിലെ ഇന്ത്യന്‍ ഹീറോകളായി മാറിയ ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ എന്നിവരെ 2.2 കോടി നല്‍കിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ നിലനിര്‍ത്തിയത്.

27ന് ഡല്‍ഹിയില്‍ നടക്കുന്ന ഡബ്യുപിഎല്‍ താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയും പ്രതിഫലവുമാണ് ഇന്നലെ പുറത്തുവിട്ടത്. ഏകദിന ലോകകപ്പില്‍ ടോപ് സ്‌കോററായ ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിനെയും(ഗുജറാത്ത് ജയന്റ്‌റ്‌സ്),പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ദീപ്തി ശര്‍മയേയും(യുപി വാരിയേഴ്‌സ്) ടീമുകള്‍ നിലനിര്‍ത്താത്തത് അപ്രതീക്ഷിതമായിരുന്നു. സ്മൃതി മന്ദാന, നാറ്റ് സ്‌കീവര്‍ ബ്രെന്റ്(മുംബൈ ഇന്ത്യന്‍സ്), ആഷ്‌ലി ഗാര്‍ഡ്‌നര്‍(ഗുജറാത്ത്) എന്നിവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 3.5 കോടി രൂപ ലഭിച്ചത്.

ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍


മുംബൈ ഇന്ത്യന്‍സ്


നാറ്റ് സ്‌കിവര്‍ ബ്രെന്റ്- 3.5 കോടി രൂപ
ഹര്‍മന്‍പ്രീത് കൗര്‍ - 2.5 കോടി രൂപ
ഹെയ്ലി മാത്യൂസ് - 1.75 കോടി രൂപ
അമന്‍ജോത് കൗര്‍ - 1 കോടി രൂപ
ജി കമിലിനി - 50 ലക്ഷം രൂപ


ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ജെമീമ റോഡ്രിഗസ് - 2.2 കോടി രൂപ
മാരിസാനെ കാപ്പ് - 2-2 കോടി രൂപ
ഷെഫാലി വര്‍മ -2.2 കോടി രൂപ
അന്നബെല്‍ സതര്‍ലന്‍ഡ് - 2.2 കോടി രൂപ
നിക്കി പ്രസാദ് - 50 ലക്ഷം രൂപ

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു

സ്മൃതി മന്ദാന- 3.5 കോടി രൂപ
റിച്ച ഘോഷ് - 2.75 കോടി രൂപ
എല്ലിസ് പെറി - 2 കോടി രൂപ
ശ്രേയങ്ക പാട്ടീല്‍ - 60 ലക്ഷം രൂപ

യുപി വാരിയേഴ്‌സ്

ശ്വേത ഷെരാവത്ത് - 50 ലക്ഷം രൂപ

ഗുജറാത്ത് ജയന്റ്‌സ്

ആഷ്‌ലി ഗാര്‍ഡ്‌നര്‍ - 3.5 കോടി രൂപ
ബെത്ത് മൂണി - 2.5 കോടി രൂപ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :