Women's T20 World Cup 2026: നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയോടു തോൽവി, ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്
India Women
Women's T20 World Cup 2026: വനിത ടി20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്ത്. നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയോടു ആറ് വിക്കറ്റിനു ഇന്ത്യ തോറ്റു. ഗ്രൂപ്പ് എയിൽ നിന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും തോൽവി വഴങ്ങിയ ഇന്ത്യ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തായതിനാൽ സെമി കാണാൻ കഴിഞ്ഞില്ല.
ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ആറ് പന്തും ആറ് വിക്കറ്റും ശേഷിക്കെ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു.
ഓസ്‌ട്രേലിയയ്ക്കായി എലിസി പെറി 38 പന്തിൽ 56 റൺസെടുത്തു. ആഷ്‌ലി ഗാർഡ്‌നർ 29 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നു.
27 പന്തിൽ 56 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സ്മൃതി മന്ഥന (37 പന്തിൽ 38), ഷഫാലി വെർമ (26 പന്തിൽ 34), ജെമിമ റോഡ്രിഗസ് (28 പന്തിൽ 34) എന്നിവരും തിളങ്ങി.