Ireland vs India: ടി20 ചാംപ്യൻസിനെ നാണംകെടുത്തി അയർലൻഡ്; രണ്ടാം മത്സരത്തിലും ഇന്ത്യക്കു തോൽവി
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയപ്പോൾ. ഇന്ത്യയ്ക്കു 153 റൺസെടുക്കാനെ സാധിച്ചുള്ളൂ
Ireland
Ireland vs India: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര അയർലൻഡിന്. രണ്ടാം ടി20 മത്സരത്തിൽ അയർലൻഡ് ഒരു റൺസിനു ജയിച്ചു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0 ത്തിനു അയർലൻഡ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയപ്പോൾ. ഇന്ത്യയ്ക്കു 153 റൺസെടുക്കാനെ സാധിച്ചുള്ളൂ.
46 പന്തിൽ 55 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സഞ്ജു സാംസൺ (പൂജ്യം), അഭിഷേക് ശർമ (പൂജ്യം), ഇഷാൻ കിഷൻ (12), ശ്രേയസ് അയ്യർ (10) എന്നിവർ നിരാശപ്പെടുത്തി. ശിവം ദുബെയും (16 പന്തിൽ 20), ഹർഷിത് റാണയും (10 പന്തിൽ 21) പൊരുതിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല.