1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Australia Second ODI

ഇങ്ങനെയൊരു നാണക്കേട് ! ഇങ്ങനെയൊരു തോല്‍വി ആദ്യം, തലകുനിച്ച് രോഹിത്

India Australia Second ODI
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിയിലൂടെ മോശം റെക്കോര്‍ഡ് കരസ്ഥമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 39 ഓവര്‍ ശേഷിക്കെയാണ് പത്ത് വിക്കറ്റിന് ഓസ്‌ട്രേലിയ ജയം സ്വന്തമാക്കിയത്. ഇത്രയധികം പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ തോല്‍വി വഴങ്ങുന്നത് ആദ്യമായാണ്. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ വെറും 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഏകദിനത്തില്‍ അതിവേഗം ജയം കരസ്ഥമാക്കുന്ന റെക്കോര്‍ഡാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ നേടിയത്. നേരത്തെ 14.4 ഓവറില്‍ 93 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ന്യൂസിലന്‍ഡിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇതിനേക്കാള്‍ എത്രയോ ഭേദമാണ് സഞ്ജു; സൂര്യകുമാറിന് തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്ന് ആരാധകര്‍