വിരാട് കോലി ഒരു വലിയ പ്രചോദനമാണ്, അദ്ദേഹത്തിൻ്റെ ബയോപിക് ചെയ്യാൻ ആഗ്രഹമുണ്ട്: രാം ചരൺ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (17:07 IST)
വിരാട് കോലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തെലുങ്ക് താരം രാംചരൺ. ഭാവിയിൽ ചെയ്യാൻ ആഗ്രഹമുള്ള സ്പോർട്സ് ചിത്രത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. കോലി ഒരു വലിയ പ്രചോദനമാണ്. അതിനാൽ തന്നെ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. രാം ചരൺ പറഞ്ഞു.

ഒരു അവസരം ലഭിച്ചാൽ അത് സന്തോഷം തരും രാം ചരൺ പറഞ്ഞു. അതേസമയം താൻ സൽമാൻ ഖാൻ്റെ ആരാധകനാണെന്നും അച്ഛൻ്റെ സുഹൃത്തായതിനാൽ അദ്ദേഹം തന്നെ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും രാം ചരൺ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :