ടി20യിൽ ഗോട്ട്, ഏകദിനത്തിൽ ഡക്ക്: വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (14:46 IST)
സമീപകാലത്തായി ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്താണെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം അത് സൂര്യകുമാർ യാദവ് ആണെന്നായിരിക്കും.30 വയസിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി ക്രിക്കറ്റ് ലോകത്തെയാകെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യകുമാർ യാദവ് ക്രിക്കറ്റിൽ നടത്തുന്നത്. എന്നാൽ ഏകദിനമത്സരങ്ങളിൽ തൻ്റെ ടി20യിലെ ഫോം ആവർത്തിക്കുന്നതിൽ പൂർണ്ണപരാജയമാകുകയാണ് സൂര്യകുമാർ.

ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ പൂജ്യനായതിന് പിന്നാലെ രണ്ടാം ഏകദിനത്തിലും പൂജ്യനായാണ് സൂര്യയുടെ മടക്കം. ടി20യിൽ ഉദിച്ചുയരുമ്പോൾ ഏകദിനത്തിൽ കാർമേഘങ്ങളുടെ മറവിലാണ് ഇപ്പോഴും സൂര്യകുമാർ യാദവ്. 22 ഏകദിനങ്ങളിൽ നിന്നും 25.47 ശരാശരിയിൽ 433 റൺസ് മാത്രമാണ് സൂര്യയ്ക്ക് ഇതുവരെ നേടാനായിട്ടുള്ളത്.64 റൺസാണ് താരത്തിൻ്റെ ഈ ഫോർമാറ്റിലെ ഉയർന്ന സ്കോർ.

അതേസമയം ടി20 ക്രിക്കറ്റിൽ മറ്റാർക്കും തന്നെ അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണ് സൂര്യയുടെ പേരിലുള്ളത്. 47 ടി20 മത്സരങ്ങളിൽ നിന്നും 175.76 പ്രഹരശേഷിയിൽ 46.53 ബാറ്റിംഗ് ശരാശരിയിൽ 1675 റൺസാണ് താരം ഇതിനോടകം നേടിയിട്ടുള്ളത്. 3 സെഞ്ചുറികളും ഇതിൽ ഉൾപ്പെടും.അതേസമയം ഏകദിനത്തിൽ താരം തൻ്റെ മികവിൻ്റെ പകുതി പോലും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :