പാകിസ്ഥാൻ ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ഉപയോഗപ്പെടുത്തണം: നിർദേശവുമായി മുൻതാരം

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (15:46 IST)
പേസർ ഷഹീൻ അഫ്രീദിയ്ക്ക് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ പോലെ ആകാൻ സാധിക്കുമെന്ന് പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിരി. പാകിസ്ഥാൻ സൂപ്പർ ലീഗിലെ ഷഹീൻ്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് ആമിറിൻ്റെ വാക്കുകൾ. ബാറ്റിങ്ങിലും മികവ് പുലർത്താൻ താരത്തിനായാൽ അത് പാകിസ്ഥാൻ ക്രിക്കറ്റിന് വലിയ നേട്ടമാകുമെന്നും ആമിർ പറയുന്നു.

ബാറ്റിംഗ് മെച്ചപ്പെടുത്താമെന്ന വിശ്വാസവും കഠിനാദ്ധ്വാനവുമുണ്ടായാൽ അഫ്രീദിക്ക് മികച്ച ഒരു ഓൾ റൗണ്ടറാകാൻ സാധിക്കും. വമ്പൻ സിക്സറുകൾ പറത്താനുള്ള തൻ്റെ കഴിവ് ഷഹീൻ ഇതിന് മുൻപും കാണിച്ചുതന്നിട്ടുണ്ട്. ഇന്ന് ക്രിക്കറ്റിന് വേഗതയേറി അതിനാൽ തീരുമാനങ്ങൾ വളരെ പെട്ടെന്ന് എടുക്കേണ്ടതായി വരും സാഹചര്യമനുസരിച്ച് ബാറ്റർമാരെ വ്യത്യസ്തമായി ഉപയോഗിക്കേണ്ടി വരും. ഷഹീനെ മികച്ച ഓൾറൗണ്ടറായി മാറ്റുന്ന കാര്യം പാക് ക്രിക്കറ്റ് ടീം പരിഗണിക്കണം താരം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :