1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. How Chetana fall in Love With Kumble

ഭർത്താവുമായി അസ്വാരസ്യങ്ങൾ; ട്രാവൽ ഏജന്റ് ഒടുവിൽ കുംബ്ലെയുടെ ജീവിതസഖിയായി

Anil Kumble Love Story, Anil Kumble Chetana Love Story, Anil Kumble and Chetana, അനില്‍ കുംബ്ലെ, ചേതന, അനില്‍ കുംബ്ലേ ലൗ സ്‌റ്റോറി
ക്രിക്കറ്റ് താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിവരങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യമുണ്ട്. ചില താരങ്ങളുടെ ജീവിതം ക്രിക്കറ്റ് പോലെ ഉദ്വേഗം നിറഞ്ഞതാണ്. അങ്ങനെയൊരു ജീവിതമാണ് ഇന്ത്യയുടെ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുടേത്. ട്രാവൽ ഏജന്റ് ആയിരുന്ന ചേതനയാണ് കുംബ്ലെയുടെ ഭാര്യ. എന്നാൽ, ജീവിതത്തിൽ ഒന്നിക്കാൻ ഏറെ കടമ്പകൾ തരണം ചെയ്യേണ്ടിവന്ന ദമ്പതികളാണ് ഇവർ. 
 
കുംബ്ലെ ക്രിക്കറ്റിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ട്രാവൽ ഏജന്റ് ആയ ചേതനയെ കണ്ടുമുട്ടുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീയായിരുന്നു ആ സമയത്ത് ചേതന. ചേതന വിവാഹിതയായിരുന്നു. ഒരു കുഞ്ഞും ഉണ്ടായിരുന്നു. എന്നാൽ, ചേതനയുടെ കുടുംബ ജീവിതം അത്ര സുഖരമല്ലായിരുന്നു. ഭർത്താവുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഈ സമയത്താണ് ചേതനയും കുംബ്ലെയും പരിചയത്തിലാകുന്നത്. ആ ബന്ധം എല്ലാ അർത്ഥത്തിലും വളർന്നു. ചേതനയോട് കുംബ്ലെ പ്രണയം തുറന്നുപറഞ്ഞു. എന്നാൽ, ആദ്യ വിവാഹബന്ധം അത്ര വിജയകരമല്ലാത്തതിനാൽ പ്രണയത്തെ കുറിച്ചും മറ്റൊരു വിവാഹത്തെ കുറിച്ചും ചേതന ആലോചിച്ചില്ല. എന്നാൽ, ചേതനയെ വിടാൻ കുംബ്ലെയും തയ്യാറല്ലായിരുന്നു. 
 
ഒടുവിൽ, എല്ലാ പ്രശ്നങ്ങൾക്കും താൻ ഒപ്പമുണ്ടാകുമെന്ന കുംബ്ലെയുടെ ഉറപ്പിൽ ചേതനയ്ക്ക് വിശ്വാസമായി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തി. 1999 ലാണ് കുംബ്ലെ ചേതനയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ ചേതനയ്ക്കുണ്ടായ കുഞ്ഞിനെ കുംബ്ലെ സ്വന്തം മകളെ പോലെ സ്വീകരിച്ചു. അതിനായി നിരവധി നിയമപോരാട്ടങ്ങൾ നടത്തേണ്ടിവന്നു. ചേതന-കുംബ്ലെ ദമ്പതികൾക്ക് പിന്നീട് രണ്ട് കുഞ്ഞുങ്ങൾ പിറന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ന്യൂസിലൻഡിൽ ടെസ്റ്റ് പരമ്പര ജയിച്ചേ പറ്റു, സ്വന്തം ചിലവിൽ നെറ്റ് ബൗളർമാരെ എത്തിക്കാൻ ശുഭ്മാൻ ഗിൽ