ചഹൽ ബുദ്ധിമാനായ ബൗളർ, പ്രശംസയുമായി അനിൽ കുംബ്ലെ
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്ങ്‌സ് സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ നടത്തിയ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസമായ അനില്‍ കുംബ്ലെ. ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ 3 വിക്കറ്റ് വിജയം നേടുന്നതില്‍ ചാഹലിന്റെ പ്രകടനം നിര്‍ണായകമായിരുന്നുവെന്ന് കുംബ്ലെ പറയുന്നു. ശുഭ്മാന്‍ ഗില്ലിനെയും ജോസ് ബട്ട്ലറിനെയും പുറത്താക്കിയ ചാഹലിന്റെ പ്രകടനമായിരുന്നു പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ 28 റണ്‍സ് വഴങ്ങി 2 വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയത്. ചാഹല്‍ ബുദ്ധിമാനായ ബൗളറാണ്. ലൈനിലും ലെങ്തിലും വേഗതയിലും മാറ്റങ്ങള്‍ വരുത്താന്‍ പ്രത്യേക കഴിവ് അവനുണ്ട്. ഗ്രൗണ്ടിന്റെ വലിപ്പക്കൂടുതലുള്ള വശങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് ചഹല്‍ പന്തെറിഞ്ഞത്. ബാറ്റര്‍മാരെ വൈഡ് ലെങ്തില്‍ എറിഞ്ഞ് പ്രകോപിപ്പിക്കാനും പന്ത് കണക്റ്റ് ചെയ്യാന്‍ അനുവദിക്കാതിരിക്കാനും ചെഹലിന് സാധിച്ചു. കുംബ്ലെ പറഞ്ഞു.
ഗില്ലും ബട്ട്ലറും അപകടകാരികളായി മാറുന്ന ഘട്ടത്തിലാണ് ചഹല്‍ അവരെ പുറത്താക്കിയത്. ടോപ് ഓര്‍ഡറിലെ ഒരു ബാറ്റര്‍ 15 ഓവര്‍ വരെ ക്രീസില്‍ നിന്ന് നയിക്കുന്ന പതിവ് ആവര്‍ത്തിക്കാന്‍ ഗുജറാത്തിനായില്ലെന്നും കുംബ്ലെ പറഞ്ഞു.
