ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിക്കാതിരുന്നത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. 2022ൽ കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തെ യുവതാരങ്ങളുടെ ടീമിൽ പോലും പരിഗണിക്കാത്തതാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടീം നായകൻ ഹാർദ്ദിക് പാണ്ഡ്യ. സഞ്ജു സാംസണിൻ്റേത് ദൗർഭാഗ്യകരമായ കേസാണ്. അവനെ കളിപ്പിക്കേണ്ടിയിരുന്നു. എന്നാൽ ചില തന്ത്രപരമായ കാരണങ്ങൾ കൊണ്ട് ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല ഹാർദ്ദിക് പറഞ്ഞു.പുറത്ത്...