സഞ്ജു മധ്യനിരയിൽ സൂര്യയ്ക്ക് പകരം വെയ്ക്കാവുന്ന ഒരേയൊരു താരം, സഞ്ജുവിനോട് ചെയ്യുന്നത് കടുത്ത അപരാധം

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (13:39 IST)
സൂര്യകുമാർ യാദവിന് പകരം ഇന്ത്യയ്ക്ക് കളിപ്പിക്കാൻ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണെന്ന് ഇന്ത്യയുടെ സീനിയർ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിന് വിശ്രമം നൽകി സഞ്ജുവിന് അവസരം നൽകണമെന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിക് ഇങ്ങനെ പറഞ്ഞത്.

നിലവിൽ സൂര്യയ്ക്ക് പകരം ഇന്ത്യയ്ക്ക് കളിപ്പിക്കാൻ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണ്. സൂര്യയ്ക്ക് ഇന്ന് വിശ്രമം നൽകി പകരം അദ്ദേഹത്തെ ഏകദിനത്തിൽ തിരികെ കൊണ്ടുവരണം. മറ്റുള്ളവർക്ക് അവസരം നൽകിയില്ലെങ്കിൽ അത് എല്ലാവരോടുമുള്ള അനീതിയാകും. ദിനേഷ് കാർത്തിക് പറഞ്ഞു.

ഈ സാഹചര്യത്തിൽ മികച്ചയാൾ സഞ്ജുവാൺ. ഫാസ്റ്റ് ബ്ബോളുകൾ നേരിടാൻ ഇഷ്ടമുള്ളയാളാണ് സഞ്ജു. ഷോട്ട് പിച്ച് ബോളിങ്ങിലും അദ്ദേഹം നന്നായി കളിക്കും കാർത്തിക് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :