1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs newzealand 3rd T20

വീണ്ടും നിരാശ അവസരങ്ങൾ നശിപ്പിക്കുന്നത് പതിവാക്കി റിഷഭ് പന്ത്

ഇന്ത്യ
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ 75ന് 4 എന്ന നിലയിലാണ്. ഓപ്പണർമാരായ ഇഷാൻ കിഷൻ,റിഷഭ് പന്ത്,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
 
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്പിൻ്റെയും ഓപ്പണർ ഡെവോൺ കോൺവെയുടെയും അർധസെഞ്ചുറികളുടെ ബലത്തിലാണ് 160 എന്ന മോശമല്ലാത്ത സ്കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസണിന് പകരം ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ റിഷഭ് പന്ത് ഇത്തവണയും നിരാശപ്പെടുത്തി. 5 പന്തിൽ നിന്ന് 11 റൺസ് നേടിയാണ് പന്ത് പുറത്തായത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: പത്ത് മിനിറ്റ് ആകും മുന്‍പ് വല ചലിപ്പിച്ച് മെസി, അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍