1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Al sahrani suffers broken jaw and internal bleeding

സന്തോഷകടലിനിടയിലും സൗദിക്ക് വേദനയായി അൽ ഷഹ്‌രാനിയുടെ പരിക്ക്

argentina
അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ സൗദി ഗോൾകീപ്പറുമായി കൂട്ടിയിടിച്ച സൗദിതാരമായ യാസർ അൽ ഷഹ്‌രാനിയുടെ പരിക്ക് ഗുരുതരം. ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈയ്സിൻ്റെ കാൽമുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. തുടർന്ന് സ്ട്രെച്ചറിലാണ് താരത്തെ പുറത്തുകൊണ്ടുപോയത്.
 
എക്സറേ പരിശോധനയിൽ താരത്തിൻ്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു. ആന്തരികമായ രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. യാസര്‍ അല്‍ ഷഹ്‌രാനിക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചതായും റിപ്പോർട്ടുണ്ട്. താരത്തെ സ്വകാര്യവിമാനത്തിൽ ജർമനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശം നൽകി.
 
അടുത്ത ലേഖനം
സഞ്ജുവിൻ്റേത് ദൗർഭാഗ്യകരമായ കേസ്, തന്ത്രപരമായ കാരണങ്ങൾ കൊണ്ട് കളിപ്പിക്കാനായില്ല : ഹാർദ്ദിക് പാണ്ഡ്യ