സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് ഗ്രേസ് ആന്റണി ! കാരണം ഇതാണ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (09:07 IST)
'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. നാളെയാണ് സിനിമയുടെ റിലീസ്. ചിത്രീകരണ തിരക്കുകള്‍ ഒഴിഞ്ഞ് യാത്രയിലാണ് നടി ഇപ്പോള്‍. ദുബായില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ ഗ്രേസ് ആന്റണി പങ്കുവെച്ചിട്ടുണ്ട്.

9 ഏപ്രില്‍ 1997ന് ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'സാറ്റര്‍ഡേ നൈറ്റ്'എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
മമ്മൂട്ടിയുടെ റോഷാക്കിലും
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ 'അപ്പന്‍' എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :