1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam Gambhir on arshdeep singh daryl mitchell incident

മിച്ചലിനോട് സോറി പറയേണ്ട കാര്യമൊന്നുമില്ല, അവൻ ചെയ്തത് നന്നായി എന്ന് മാത്രം: ഗൗതം ഗംഭീർ

മത്സരം വിജയിച്ച ശേഷം അര്‍ഷദീപ് മിച്ചലിനെ കാണുകയും സംഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

Gautam Gambhir,Arshdeep singh, India vs NZ,T20 worldcup finals
ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലുമായുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലായിരുന്നുവെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ ഇത്തരത്തില്‍ ആക്രമണോത്സുകതയുണ്ടാവുക എന്നത് സ്വാഭാവികമാണെന്നും ഗംഭീര്‍ പറഞ്ഞു. എഎന്‍ഐയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മത്സരത്തില്‍ അര്‍ഷദീപിന്റെ ഓവറില്‍ മിച്ചല്‍ തുടര്‍ച്ചയായി 2 സിക്‌സുകള്‍ നേടിയതിന് പിന്നാലെയാണ് മിച്ചല്‍ ക്രീസിന് പുറത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ അര്‍ഷദീപ് താരത്തിനെതിരെ പന്തെറിഞ്ഞത്. പന്ത് താരത്തിന്റെ ദേഹത്ത് കൊള്ളുകയും ചെയ്തു. ഇത് മത്സരത്തിനിടെ താരങ്ങള്‍ക്കിടയില്‍ വാക് തര്‍ക്കത്തിന് കാരണമായിരുന്നു. മത്സരം വിജയിച്ച ശേഷം അര്‍ഷദീപ് മിച്ചലിനെ കാണുകയും സംഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
 
അര്‍ഷദീപ് ക്ഷമാപണം നടത്തിയത് സ്വാഗതം ചെയ്യുന്നുവെങ്കിലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. നിങ്ങള്‍ രാജ്യത്തിനായാണ് കളിക്കുന്നത്. അപ്പോള്‍ ആക്രമണോത്സുകമാകുന്നത് സ്വാഭാവികമാണ്. ഒരു ബൗളറും തുടര്‍ച്ചയായി 2 സിക്‌സ് വഴങ്ങാന്‍ ഇഷ്ട്ടപ്പെടില്ല. അര്‍ഷദീപിന്റെ ആ പ്രതികരണമാണ് ഞാന്‍ എന്റെ കളിക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവന്‍ ക്ഷമ പറഞ്ഞില്ലെങ്കിലും എനിക്ക് കുഴപ്പമില്ലായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇത്തരം ചെറിയ സംഭവങ്ങള്‍ അനാവശ്യമായി ചര്‍ച്ചയാവുകയാണെന്നും കളിയില്‍  ആരും സുഹൃത്തുക്കളോ ശത്രുക്കളോ അല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
About Writer
രേണുക വേണു
അടുത്ത ലേഖനം
അവനെ മാറ്റിനിർത്തിയത് തെറ്റായിരുന്നു, ക്ഷമ ചോദിച്ചു: സൂര്യകുമാർ യാദവ്