അഭിറാം മനോഹർ|
Last Modified ബുധന്‍, 11 മാര്‍ച്ച് 2026 (13:58 IST)
ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീം അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ട്രോഫിയുമായി ദര്‍ശനം നടത്തിയത് വിവദാമായ സാഹചര്യത്തില്‍ മുന്‍ താരം കീര്‍ത്തി ആസാദിന് മറുപടിയുമായി ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. സ്വന്തം ടീമിനെയും കളിക്കാരെയും തരം താഴ്ത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഗംഭീര്‍ തുറന്നടിച്ചു.
ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ഐസിസി ചെയര്‍മാന്‍ ജയ് ഷായും ചേര്‍ന്ന് ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രത്തില്‍ മാത്രമായി ട്രോഫി കൊണ്ടുപോയ നടപടി ശരിയല്ലെന്നും എന്തുകൊണ്ട് മറ്റ് ആരാധനാലയങ്ങളിലും കൊണ്ടുപോയില്ലെന്നുമാണ് 1983ലെ ലോകകപ്പ് ജേതാവും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ കീര്‍ത്തി ആസാദ് ചോദിച്ചത്.
വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുമായി സംസാരിക്കവെയാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന സമയത്ത് ഇത്തരം ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഇത്തരം പ്രസ്താവനകള്‍ 15 കളിക്കാരുടെ കഠിനാദ്ധ്വാനത്തെയും നേട്ടങ്ങളെയും വിലക്കുറച്ച് കാണിക്കാനെ ഉപകരിക്കുവെന്നും സ്വന്തം ടീമിനെയും കളിക്കാരെയും ഇങ്ങനെ തരം താഴ്ത്തരുതെന്നും ഗംഭീര്‍ പറഞ്ഞു.
തങ്ങളുടെ വിജയം എങ്ങനെ ആഘോഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എല്ലാ കളിക്കാര്‍ക്കും ഉണ്ടെന്നും അതില്‍ രാഷ്ട്രീയമോ മതമോ കലര്‍ത്തരുതെന്നും ഗംഭീര്‍ പറഞ്ഞു.