1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Full 10 Overs, Hardik pandya increasing workload reports

10 ഓവർ ക്വാട്ട തികയ്ക്കണം, ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി ഹാർദ്ദിക്

2027ലെ ഏകദിന ലോകകപ്പില്‍ ഹാര്‍ദ്ദിക്കിനെ ഒരു മുഴുവന്‍ ക്വാട്ട ബൗളറായി ബിസിസിഐ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Hardik Pandya
2027ലെ ഏകദിന ലോകകപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ബൗളിങ് ശേഷി മെച്ചപ്പെടുത്താനുള്ള കഠിനമായ തിരക്കിലാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ പ്രധാന താരമാണെങ്കിലും നിരന്തരം പരിക്കുകള്‍ സംഭവിക്കുന്നതിനാല്‍ ഏകദിനത്തില്‍ ഹാര്‍ദ്ദിക്കിനെ മുഴുവന്‍ സമയ ഓള്‍റൗണ്ടറായി ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയാല്‍ പരിക്ക് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നുള്ളതായിരുന്നു ഇതിന് കാരണം. എന്നാലിപ്പോഴിതാ 2027ലെ ഏകദിന ലോകകപ്പില്‍ ഹാര്‍ദ്ദിക്കിനെ ഒരു മുഴുവന്‍ ക്വാട്ട ബൗളറായി ബിസിസിഐ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ഇന്ത്യയുടെ പ്രീമിയം ഓള്‍റൗണ്ടറാണെങ്കിലും ഫിറ്റ്‌നസും പരിക്കുകളും ഹാര്‍ദ്ദിക്കിന് എന്നും വെല്ലുവിളിയാണ്. എങ്കിലും ടീം ഹാര്‍ദ്ദിക്കില്‍ നിന്നും 10 ഓവറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി ആഭ്യന്തര ക്രിക്കറ്റിലടക്കം കൂടുതല്‍ ഓവറുകള്‍ എറിഞ്ഞ് ഫിറ്റ്‌നസ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹാര്‍ദ്ദിക്. 2027ലെ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയിലെ വേഗതയും ബൗണ്‍സുമുള്ള പിച്ചുകളിലാണ് നടക്കുന്നത്. ഈ സാഹചര്യം മുതലാക്കാന്‍ ഹാര്‍ദ്ദിക്കിനെ പോലൊരു ബൗളറെ കൊണ്ടാകുമെന്ന് ടീം കണക്കാക്കുന്നു. ഹാര്‍ദ്ദിക് പന്തെറിയുകയാണെങ്കില്‍ അത് ടീമിന് നല്‍കുന്ന ബാലന്‍സ് വലുതായിരിക്കും. ഇത് വഴി ഒരു അധിക ബൗളറെയോ ബാറ്ററെയോ ഇന്ത്യയ്ക്ക് കളിപ്പിക്കാന്‍ സാധിക്കും.
 
2027ലെ ലോകകപ്പ് ലക്ഷ്യമിട്ട് ഒരു കോര്‍ ടീം രൂപീകരിക്കാനാണ് സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഏകദിന സ്‌കീമില്‍ സെലക്ടര്‍മാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ വിലയിരുത്തപ്പെടും. ഹാര്‍ദ്ദിക് പാണ്ഡ്യയും ഈ പദ്ധതികളുടെ ഭാഗമാണ്. എന്നാല്‍ ഫിറ്റ്‌നസും ബൗളിങ്ങില്‍ 10 ഓവര്‍ എറിയാന്‍ സാധിക്കുക എന്നതും ഹാര്‍ദ്ദിക്കിന് പ്രധാനമാണ്. ഫിറ്റ്‌നസ് കൈവരിക്കാന്‍ ഹാര്‍ദ്ദിക് വിജയിച്ചാല്‍ 2027 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാനതാരങ്ങളില്‍ ഒരാളായി ഹാര്‍ദ്ദിക് മാറും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇത്ര മോശം റെക്കോർഡോ?, ഐപിഎല്ലിൽ ഒരിക്കൽ പോലും ഫിഫ്റ്റിയില്ല, ബൗളിങ്ങിലും സ്ഥിതി ദയനീയം