അനുബന്ധ വാര്‍ത്തകള്‍
- ടി20 ലോകകപ്പ് നഷ്ടപ്പെട്ടാല്‍ ഗംഭീറിന്റെ സ്ഥാനവും തെറിക്കും, തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം
- ലോകകപ്പ് മുഴുവനായി ബഹിഷ്കരിക്കില്ല, പക്ഷേ ഇന്ത്യക്കെതിരെ കളിക്കില്ല, പുതിയ പ്ലാനുമായി പാകിസ്ഥാൻ
- ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് ഫൈനൽ റിഹേഴ്സൽ, സന്നാഹമത്സരത്തിൽ എതിരാളി ദക്ഷിണാഫ്രിക്ക
- മണ്ടത്തരം കാണിച്ച് മാസാകാൻ നോക്കരുത്, ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പിന്മാറുമെന്ന വാർത്തകളോട് പ്രതികരിച്ച് മുൻതാരങ്ങൾ
- Sanju Samson : നെറ്റ്സിൽ കൃത്യമായി ടൈം ചെയ്യുന്നുണ്ട്, സഞ്ജുവിൻ്റെ ഫോമിനെ ഓർത്ത് ടെൻഷൻ വേണ്ട, പിന്തുണയുമായി മോണി മോർക്കൽ
അഫ്ഗാൻ കരുത്തർ, വേണമെങ്കിൽ ഇന്ത്യയെപ്പോലും വീഴ്ത്താൻ അവർക്കാകും: ഇയോൺ മോർഗൻ
ലണ്ടന്‍: വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഏത് വമ്പന്മാരെയും അട്ടിമറിക്കാന്‍ ശേഷിയുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്ന് മുന്‍ ഇംഗ്ലണ്ട് നായകന് ഇയോണ്‍ മോര്ഗന്. ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്കൈ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തിലാണ് അഫ്ഗാന് ടീമിന്റെ കരുത്തിനെക്കുറിച്ച് മോര്ഗന് വാചാലനായത്. ഇത്തവണയും അഫ്ഗാനിസ്ഥാന് സെമി ഫൈനലില്‍ എത്തുമെന്നാണ് മോര്‍ഗന്റെ പ്രവചനം.
അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് നിര ലോകോത്തരമാണെന്ന് മോര്ഗന് ചൂണ്ടിക്കാട്ടി. 'അവര്‍ക്ക് ഏത് ദിവസവും ലോകത്തിലെ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയും, അവരുടേതായ ദിവസം ഇന്ത്യയെ പോലും അവര്‍ പരാജയപ്പെടുത്തുമെന്നും മോര്ഗന് പറഞ്ഞു. കൃത്യമായ പ്ലാനിങ്ങോടെ കളിച്ചാല്‍ മുന്‍നിര ടീമുകള്‍ക്ക് അഫ്ഗാന് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാന് സ്പിന്‍ നിരയിലെ യുവതാരം നൂര്‍ അഹമ്മദിന്റെ വളര്‍ച്ചയെ മോര്ഗന് പ്രത്യേകം പ്രശംസിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നൂറിന്റെ ബൗളിംഗില്‍ ഉണ്ടായ പുരോഗതി അവിശ്വസനീയമാണ്. ബാറ്റര്‍മാര്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത വിധം കൂടുതല്‍ നിയന്ത്രണത്തോടെ പന്തെറിയാന്‍ നൂറിന് സാധിക്കുന്നുണ്ടെന്നും ഇത് എതിരാളികള്‍ക്ക് വലിയ ഭീഷണിയാണെന്നും മോര്ഗന് നിരീക്ഷിച്ചു. റാഷിദ് ഖാന്, മുജീബ് ഉര് റഹ്മാന് എന്നിവര്‍ക്കൊപ്പം നൂര്‍ അഹമ്മദ് കൂടി ചേരുന്നതോടെ അഫ്ഗാന് സ്പിന്‍ പട അതിശക്തമാകും.
അഫ്ഗാനിസ്ഥാന് സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ചില മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോര്ഗന് നിര്‍ദ്ദേശിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ ഫീല്‍ഡിങ്ങിലെ പിഴവുകള്‍ ഒഴിവാക്കണമെന്നും സമ്മര്‍ദ്ദഘട്ടങ്ങളിലും മികച്ച പ്രകടനം നടത്താന്‍ ടീമിനാകണമെന്നും മോര്ഗന് നിര്‍ദേശിക്കുന്നു. ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് അഫ്ഗാനിസ്ഥാന് മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് തുടങ്ങിയ വമ്പന്മാര്ക്കൊപ്പം കാനഡ, യുഎഇ എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. ശക്തരായ ദക്ഷിണാഫ്രിക്കയെയും ന്യൂസിലാന്‍ഡിനെയും മറികടന്ന് അഫ്ഗാന് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.