1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England vs Pakistan 3rd Test Day 3

വൻ നാണക്കേടിൽ നിന്ന് പാക്കിസ്ഥാനെ കരകയറ്റി അരങ്ങേറ്റക്കാരൻ; ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 130 റൺസ്

England vs Pakistan 3rd Test Day 3, Babr Azam, babar Azam, England vs pakistan, England Pakistan Test Series
Pakistan vs England

ഇന്നിങ്‌സ് തോൽവി മുന്നിൽകണ്ട പാക്കിസ്ഥാന് പുതുജീവൻ നൽകി ഒൻപതാമനായി ക്രീസിലെത്തിയ റസാഉല്ല. അരങ്ങേറ്റ ടെസ്റ്റിൽ 63 പന്തിൽ നാല് ഫോറും ഒൻപത് സിക്‌സും സഹിതം റസാഉല്ല 81 റൺസ് നേടി. 
 
ഇന്നിങ്‌സ് തോൽവിയിൽ നിന്ന് രക്ഷ 
 
ഒന്നാം ഇന്നിങ്‌സിൽ 320 റൺസ് ലീഡ് വഴങ്ങി പ്രതിരോധത്തിലായ പാക്കിസ്ഥാൻ രണ്ടാം ഇന്നിങ്‌സിൽ 449 റൺസ് നേടി. 129 റൺസാണ് പാക്കിസ്ഥാന്റെ ലീഡ്. 130 റൺസെടുത്താൽ ഇംഗ്ലണ്ടിന് ജയിക്കാം. 148 പന്തിൽ 12 ഫോർ സഹിതം 95 റൺസ് നേടിയ ഷാൻ മസൂദ് ആണ് രണ്ടാം ഇന്നിങ്‌സിൽ പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. രസാഉള്ള (81), ബാബർ അസം (76), അസാൻ അവ്വൈസ് (59), മുഹമ്മദ് അബ്ബാസ് (42) എന്നിവരും പാക്കിസ്ഥാന് വേണ്ടി തിളങ്ങി. 
 
സ്‌കോർ കാർഡ് 
 
പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്‌സിൽ 133 റൺസിന് ഓൾഔട്ട് ആയി. ജോഷ് ടംഗ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റുകൾ വീഴ്ത്തി. ജോഫ്ര ആർച്ചറിനും ഒലി റോബിൻസണിനും മൂന്ന് വീതം വിക്കറ്റുകൾ. 47 പന്തിൽ 43 റൺസ് നേടിയ സൗദ് ഷക്കീൽ ആണ് ഒന്നാം ഇന്നിങ്‌സിൽ പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. 
 
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 453 റൺസെടുത്തു. ഹാരി ബ്രൂക്ക് (75), ജാമി സ്മിത്ത് (69), ഡാൻ ലോറൻസ് (65), എമിലിയോ ഗേ (60), ഒലി റോബിൻസൺ (50) എന്നിവരാണ് പാക്കിസ്ഥാനായി തിളങ്ങിയത്. 
 
പാക്കിസ്ഥാൻ നാണക്കേടിൽ 
 
മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ട് ജയിച്ചു. ഈ കളി കൂടി തോറ്റാൽ 3-0 ത്തിനാകും പാക്കിസ്ഥാന്റെ പരമ്പര തോൽവി. Also Read: 'മുൻ സർക്കാർ രാത്രി സമാധാനമായി ഉറങ്ങാൻ കറന്റ് തന്നിരുന്നു'; സതീശൻ സർക്കാരിനെതിരെ കോൺഗ്രസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനൽ: സബലെങ്കയും റൈബാക്കിനയും നേർക്കുനേർ