ബൗളിങ്ങിൽ ഞെട്ടിച്ചു, ബാറ്റിങ്ങിൽ ഒൻപതാമനായി ഇറങ്ങി, അരങ്ങേറ്റ ടെസ്റ്റിൽ സിക്സർ പൂരം, റെക്കോർഡ് നേട്ടം കുറിച്ച് പാക് താരം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അവിസ്മരണീയമായ അരങ്ങേറ്റം കുറിച്ച് പാക് പേസര്‍ റാസാവുള്ളള്ള ഖാന്‍. ആദ്യ ഇന്നിങ്ങ്‌സില്‍ 4 വിക്കറ്റുമായി ബൗളിങ്ങില്‍ തിളങ്ങിയ റാസാവുള്ള പാകിസ്ഥാന്റെ രണ്ടാമിന്നിങ്ങ്‌സില്‍ ബാറ്റിങ്ങിലും തിളങ്ങി. ഇന്നിങ്ങ്‌സ് തോല്‍വി മുന്നില്‍ കണ്ട പാകിസ്ഥാനെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത് റാസാവുള്ളയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു. ഒന്‍പതാമനായി ക്രീസിലെത്തിയ യുവതാരം 63 പന്തില്‍ 81 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ഇന്നിങ്ങ്‌സ് തോല്‍വി ഒഴിവാക്കി ഇംഗ്ലണ്ടിന് മുന്നില്‍ 130 റണ്‍സ് ലീഡ് മുന്നോട്ട് വെയ്ക്കാന്‍ പാകിസ്ഥാനായി.
8 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന ഘട്ടത്തിലാണ് റാസാവുള്ള ക്രീസിലെത്തിയത്. മുഹമ്മദ് അബ്ബാസിനെ കൂട്ടുപിടിച്ച് റണ്‍സ് അടിച്ചുകയറ്റിയ റാസാവുള്ള വളരെ വേഗത്തില്‍ തന്നെ പാകിസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ എഡ്ജ്ബാസ്റ്റണില്‍ സിക്‌സര്‍ പൂരമാണ് റാസാവുള്ള നടത്തിയത്. ഇതോടെ ഒന്‍പതാം വിക്കറ്റില്‍ 121 റണ്‍സിന്റെ നിര്‍ണായക കൂട്ടുക്കെട്ട് പടുത്തുയര്‍ത്താന്‍ റാസാവുല്ല ഖാന്‍- അബ്ബാസ് കൂട്ടുക്കെട്ടിനായി. 4 ഫോറും 9 സിക്‌സറുമടങ്ങുന്നതായിരുന്നു റാസാവുള്ളയുടെ പ്രകടനം.
All 8 Sixes By Razaullah
— M Farhan (@MFarhan1200) September 12, 2026
First Six to : Josh tongue
2nd Six to : Atkinson
3rd Six to : Atkinson
4rth Six to : Atkinson
5th Six to : Archer
6th Six to : Archer
7th Six to : Atkinson
8th Six to : Lawrence
"Bro Day by Day ????" pic.twitter.com/g6eC1IGgCv
ഈ പ്രകടനത്തോടെ ഒട്ടേറെ റെക്കോര്‍ഡുകളും റാസാവുള്ള സ്വന്തം പേരിലാക്കി. ഒന്‍പതാമനായി ഇറങ്ങി ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടം അരങ്ങേറ്റ മത്സരത്തില്‍ തന്നെ പാക് താരം സ്വന്തമാക്കി. ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ കൂടുതല്‍ സിക്‌സറുകളെന്ന ബെന്‍ സ്റ്റോക്‌സിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താനും റാസാവുള്ളയ്ക്ക് കഴിഞ്ഞു. അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടവും റാസാവുള്ള ഖാന്‍ സ്വന്തമാക്കി. 2008ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയും അരങ്ങേറ്റത്തില്‍ 9 സിക്‌സറുകള്‍ നേടിയിരുന്നു.
