ബുമ്ര തിരിചെത്തുന്നു, പരിശീലന മത്സരങ്ങൾ കളിക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂണ്‍ 2023 (14:31 IST)
പരിക്ക് മൂലം സജീവക്രിക്കറ്റില്‍ നിന്നും നീണ്ടകാലമായി പുറത്തിരിക്കുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര തിരികെയെത്തുന്നു. നിലവില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സുഖം പ്രാപിച്ചുവരികയാണ് താരം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് 100 ദിവസം മാത്രം ബാക്കിനില്‍ക്കെ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം.

നിലവില്‍ നെറ്റ്‌സില്‍ പന്തെറിയുന്നത് ബുമ്ര ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍സിഎയില്‍ ബുമ്ര പരിശീലനമത്സരങ്ങള്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 7 ഓവറുകള്‍ ബുമ്ര നെറ്റ്‌സില്‍ എറിയുന്നുണ്ട്. അഞ്ച് പരിശീലനമത്സരങ്ങളാകും ബുമ്ര കളിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ടി20 ലോകകപ്പും ഏഷ്യാകപ്പും ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. അടുത്ത മാസം എന്‍സിഎയില്‍ നടക്കുന്ന പരിശീലനമത്സരങ്ങളിലെ ബുമ്രയുടെ ഫിറ്റ്‌നസും പ്രകടനവും കണക്കിലെടുത്താകും താരത്തെ ടീമിലെടുക്കുന്നത് ബിസിസിഐ പരിഗണിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :