അനുബന്ധ വാര്‍ത്തകള്‍
- ഇഷ്ടമുള്ളവനെ കുത്തികയറ്റി, കഴിവുള്ളവനെ ബെഞ്ചിലിരുത്തി; രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കും കടുത്ത വിമര്‍ശനം
- Nagpur Test: ഓസീസ് തലകുത്തി വീണിടത്ത് ഇന്ത്യക്ക് മികച്ച തുടക്കം
- India vs Australia 1st Test Scorecard: ജഡുവിന് മുന്നില്‍ അടിതെറ്റി വമ്പന്മാര് വീണു, 177 ന് ഓള്‍ഔട്ട്; ഒന്നാം ഇന്നിങ്സില്‍ കുതിച്ച് ഇന്ത്യ
- അതിവേഗത്തിൽ 450 വിക്കറ്റ്, റെക്കോർഡ് നേട്ടത്തിൽ കുംബ്ലെയെയും ഷെയ്ൻ വോണിനെയും പിന്നിലാക്കി അശ്വിൻ
- India vs Australia, 1st Test Live Updates: സ്മിത്തും പുറത്ത്, ഇന്ന് തന്നെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യ
രാഹുല്‍ വൈസ് ക്യാപ്റ്റനായിരിക്കാം, പക്ഷേ...; പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അസറുദ്ദീന്
ശുഭ്മാന്‍ ഗില്ലിന് പകരം കെ.എല്‍.രാഹുലിനെ നാഗ്പൂര്‍ ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസറുദ്ദീന്. രാഹുലിനേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നത് ഗില്‍ ആണെന്ന് അസറുദ്ദീന് പറഞ്ഞു.
' സത്യസന്ധമായി പറഞ്ഞാല്‍ ഒരു പുതിയ താരത്തിനു അവസരം നല്കേണ്ടിയിരുന്നു. കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനായിരിക്കാം, പക്ഷേ...നന്നായി കളിക്കുന്ന ആളാണ് പരിഗണിക്കപ്പെടേണ്ടത്. അതാണ് ആവശ്യം,' അസറുദ്ദീന് പറഞ്ഞു.
അതേസമയം ഗില്ലിനെ ഒഴിവാക്കിയ നടപടിക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടും രാഹുലിനേക്കാള്‍ മികച്ച ചോയ്സ് ഗില്‍ ആണെന്നും ഒഴിവാക്കിയത് അനീതിയാണെന്നും നിരവധി പേര് വിമര്‍ശിച്ചു.
2022 ല്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് വെറും 137 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഗില്‍ ആകട്ടെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 178 റണ്‍സ് നേടിയിട്ടുണ്ട്. മാത്രമല്ല സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കാനുള്ള മികവ് ഗില്ലിനുണ്ട്. സ്വീപ്പ് ഷോട്ടുകളില്‍ ഗില്‍ മികവ് പുലര്‍ത്തുന്ന താരമാണ്. ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഗില്ലിനെ കണ്ടില്ലെന്ന് നടിച്ചത് മോശമായെന്നാണ് വിമര്‍ശനം.
വിമര്‍ശനങ്ങളെ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ നാഗ്പൂരില്‍ നടത്തിയത്. ആദ്യ ഇന്നിങ്സില്‍ വെറും 20 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ആത്മവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്ന രാഹുലിനെയാണ് നാഗ്പൂരില്‍ ഇന്ന് കണ്ടത്.