അനുബന്ധ വാര്‍ത്തകള്‍
- Border-Gavaskar Trophy: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം, ഇനി തീ പാറും !
- India vs Australia Test Series: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം, മത്സരക്രമം ഇങ്ങനെ
- India vs Australia Test Series Schedule: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് നിര്‍ണായകം
- India vs Australia T 20 World Cup Warm-up match: 21 റണ്‍സിനിടെ വീണത് ആറ് വിക്കറ്റുകള്‍, അവസാന ഓവറില്‍ തീയായി ഷമി; ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം
- T20 World Cup Warm-up Match, India vs Australia: അവസാന ഓവറില്‍ 'മിന്നല്‍ ഷമി'; പരിശീലന മത്സരത്തില്‍ കംഗാരുക്കളെ തുരത്തി ഇന്ത്യ
India vs Australia, 1st Test Live Updates: സ്മിത്തും പുറത്ത്, ഇന്ന് തന്നെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യ
ഉസ്മാന്‍ ഖവാജയെ ഒരു റണ്ണിന് വീഴ്ത്തി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്
India vs Australia, 1st Test: നാഗ്പൂര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയ പതറുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുന്‍പ് ഓസീസിന്റെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 42 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് നേടിയിരിക്കുന്നത്. ടോസ് ലഭിച്ച ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഉസ്മാന്‍ ഖവാജയെ ഒരു റണ്ണിന് വീഴ്ത്തി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡേവിഡ് വാര്‍ണറെ മുഹമ്മദ് ഷമി മടക്കി. മാര്‍നസ് ലബുഷാനെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെന്‍ഷാ എന്നിവരുടെ വിക്കറ്റുകള്‍ രവീന്ദ്ര ജഡേജയ്ക്കാണ്. ഇന്ന് തന്നെ ഓസീസിനെ ഓള്‍ഔട്ടാക്കാനാണ് ഇന്ത്യയുടെ ശ്രമം. ലബുഷാനെ 49 റണ്‍സും സ്മിത്ത് 37 റണ്‍സും നേടി.