1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Nagpur Test 1st day stumps

Nagpur Test: ഓസീസ് തലകുത്തി വീണിടത്ത് ഇന്ത്യക്ക് മികച്ച തുടക്കം

Nagpur Test 1st day stumps
India vs Australia, 1st Test: നാഗ്പൂര്‍ ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് മേല്‍ക്കൈ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 177 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 24 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. 69 പന്തില്‍ 56 റണ്‍സുമായി രോഹിത് ശര്‍മയും റണ്‍സൊന്നും എടുക്കാതെ രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസില്‍. കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയുടെ കഥ കഴിച്ചത്. സ്റ്റീവ് സ്മിത്ത്, ലബുഷാനെ എന്നീ അപകടകാരികളായ ബാറ്റര്‍മാരെ അടക്കം കൂടാരം കയറ്റിയത് ജഡേജയാണ്. 49 റണ്‍സെടുത്ത ലബുഷാനെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 
 
അടുത്ത ലേഖനം
India vs Australia 1st Test Scorecard: ജഡുവിന് മുന്നില്‍ അടിതെറ്റി വമ്പന്‍മാര്‍ വീണു, 177 ന് ഓള്‍ഔട്ട്; ഒന്നാം ഇന്നിങ്‌സില്‍ കുതിച്ച് ഇന്ത്യ