ഇഷ്ടമുള്ളവനെ കുത്തികയറ്റി, കഴിവുള്ളവനെ ബെഞ്ചിലിരുത്തി; രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കും കടുത്ത വിമര്‍ശനം

2022 ല്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 137 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (20:20 IST)

നാഗ്പൂര്‍ ടെസ്റ്റിലെ ടീം സെലക്ഷന്റെ പേരില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മയ്ക്കും കടുത്ത വിമര്‍ശനം. യുവതാരം ശുഭ്മാന്‍ ഗില്ലിനെ ബെഞ്ചിലിരുത്തിയാണ് ആരാധകരെ ചൊടിപ്പിച്ചത്. കെ.എല്‍.രാഹുലാണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. എന്തുകൊണ്ടും രാഹുലിനേക്കാള്‍ മികച്ച ചോയ്‌സ് ഗില്‍ ആണെന്നും ഒഴിവാക്കിയത് അനീതിയാണെന്നും നിരവധി പേര്‍ വിമര്‍ശിച്ചു.

2022 ല്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 137 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഗില്‍ ആകട്ടെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 178 റണ്‍സ് നേടിയിട്ടുണ്ട്. മാത്രമല്ല സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കാനുള്ള മികവ് ഗില്ലിനുണ്ട്. സ്വീപ്പ് ഷോട്ടുകളില്‍ ഗില്‍ മികവ് പുലര്‍ത്തുന്ന താരമാണ്. ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഗില്ലിനെ കണ്ടില്ലെന്ന് നടിച്ചത് മോശമായെന്നാണ് വിമര്‍ശനം.

വിമര്‍ശനങ്ങളെ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ നാഗ്പൂരില്‍ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ വെറും 20 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ആത്മവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്ന രാഹുലിനെയാണ് നാഗ്പൂരില്‍ ഇന്ന് കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :