അനുബന്ധ വാര്ത്തകള്
- ടി20 റാങ്കിഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ, നേട്ടം കൊയ്ത് ഹാർദ്ദിക്കും ശുഭ്മാൻ ഗില്ലും
- ഇന്ത്യൻ സ്പിന്നർമാർക്ക് ഓസീസിൻ്റെ മറുപടി നഥാൻ ലിയോണിലൂടെ, നാഗ്പൂർ ടെസ്റ്റിനിറങ്ങുമ്പോൾ താരം ലക്ഷ്യമിടുന്നത് വമ്പൻ റെക്കോർഡ്
- കോലിക്കില്ലാത്ത നേട്ടം, ബോർഡർ-ഗവാസ്കർ ട്രോഫി എലൈറ്റ് പട്ടികയ്ക്കരികെ പുജാര
- കോലിയോ സ്മിത്തോ? ആരാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ മികച്ച താരം? കണക്കുകൾ ഇങ്ങനെ
- ഇരു ടീമിലുമുള്ളത് മികച്ച 22 കളിക്കാരാണ്, പിച്ചിനെ ഇങ്ങനെ പേടിക്കണോ? ഓസീസിനെ ചൊറിഞ്ഞ് രോഹിത്
അതിവേഗത്തിൽ 450 വിക്കറ്റ്, റെക്കോർഡ് നേട്ടത്തിൽ കുംബ്ലെയെയും ഷെയ്ൻ വോണിനെയും പിന്നിലാക്കി അശ്വിൻ
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയെ പുറത്താക്കിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലെ സുപ്രധാനമായ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ.89 ടെസ്റ്റിൽ നിന്നാണ് അശ്വിൻ്റെ നേട്ടം. 80 ടെസ്റ്റിൽ നിന്നും 450 വിക്കറ്റുകൾ നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിൻ്റെ മുന്നിലുള്ളത്.
93 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 100 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റ് നേടിയ ഓസീസിൻ്റെ ഗ്ലെൻ മഗ്രാത്, 101 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റ് നേടിയ ഓസീസിൻ്റെ ഷെയ്ൻ വോൺ എന്നിവരാണ് അശ്വിന് പിന്നിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളിൽ 619 വിക്കറ്റുകളുള്ള അനിൽ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്.