1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australian worldcup team squad announced

ലോകകപ്പിനുള്ള ടീം ലോക്കാക്കി ഓസ്ട്രേലിയ, ഇത്തവണയും ശക്തമായ നിര, ഏത് ടീമിനും വെല്ലിവിളിയാകും

Australia
ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സ് നായകനായ പതിനഞ്ചംഗ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തന്നെ 18 അംഗ പ്രാഥമിക ലോകകപ്പ് ടീമിനെ ഓസ്‌ട്രേലിയ തെരെഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നും മൂന്ന് താരങ്ങളെ ഒഴിവാക്കിയാണ് അന്തിമ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
 
പാറ്റ് കമ്മിന്‍സിനെ കൂടാതെ ജോസ് ഹേസില്‍വുഡ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസീസ് നിരയിലെ പ്രധാന പേസര്‍മാര്‍. നാലാം പേസറായി സീന്‍ അബോട്ടും ടീമില്‍ ഇടം നേടി.ആഷ്ടണ്‍ ആഗര്‍, ആദം സാംബ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഡേവിഡ് വാര്‍ണര്‍,ട്രാവിസ് ഹെഡ്,സ്റ്റീവ് സ്മിത്ത് എന്നിവരാണ് ടീമിലെ പ്രധാനബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി വലിയ നിര താരങ്ങളുള്ളതാണ് ഓസ്‌ട്രേലിയയെ കൂടുതല്‍ അപകടകാരികളാക്കുന്നത്.മിച്ചല്‍ മാര്‍ഷ്,ഗ്ലെന്‍ മാക്‌സ്വെല്‍,മാര്‍ക്കസ് സ്‌റ്റോയ്ണിസ്,കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.
 
മധ്യഓവറുകളില്‍ റണ്‍സ് ഉയര്‍ത്താന്‍ കഴിവുള്ള കൂറ്റനടിക്കരാണ് ഇവരെല്ലാവരും എന്നത് വലിയ കരുത്താണ് ഓസീസ് ടീമിന് നല്‍കുന്നത്. അലക്‌സ് ക്യാരിക്കൊപ്പം ജോഷ് ഇംഗ്ലീസും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളാണ് അവസാനമായി ഓസ്‌ട്രേലിയ കളിക്കുക. ലോകകപ്പിന് തൊട്ടുമുന്‍പായി പാകിസ്ഥാനെതിരെയും നെതര്‍ലാന്‍ഡ്‌സിനെതിരെയും സന്നാഹമത്സരങ്ങളും ഓസ്‌ട്രേലിയ കളിക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇത് സഞ്ജു അർഹിക്കുന്നു, ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി ഗവാസ്കർ